ചാറ്റല്‍ മഴക്കും ചളികുളമാകുന്ന അരിമ്പ്ര റോഡ് ജംഗ്ഷന്‍

    മോങ്ങം: ഒരു ചെറിയ മഴ പെയ്‌താല്‍ മോങ്ങം ചളിക്കുളമാകുന്ന അവസ്ഥയാണിപ്പോള്‍ മോങ്ങം അങ്ങാടിയുടെ ഹൃദയ ഭാഗമായ അരിമ്പ്ര റോഡ് ജംഗഷന്. മഴയത്ത് അരിമ്പ്രറോഡില്‍നിന്നും നിന്നും കുത്തിയൊലിച്ച് വരുന്ന മണ്ണ്‍ റോഡില്‍ അടിഞ്ഞ് കൂടുന്നത് കൊണ്ട് റോഡീലൂടെ വാഹനങ്ങള്‍ പോയിട്ട് ജനങ്ങള്‍ക്ക് വഴിനടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോള്‍ . പൂര്‍ണ്ണമായും മണ്ണും ചപ്പ് ചവറുകളാലും നിറഞ്ഞിരിക്കുന്നതിനാല്‍ റോഡുകള്‍ക്ക് അഴുക്ക് ചാലുകളില്ല എന്ന് തന്നെ പറയാമിപ്പോള്‍ .
    കാലവര്‍ഷം ശക്തികൂടുകയും വിദ്യാ‍ലയങ്ങള്‍ തുറക്കുക കൂടിയും ചെയ്യുന്നതോടെ ഈ ദുരിതം കൂടുതല്‍ ദുസ്സഹമാകും. അധികാരികളും സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും കണ്ണ് തുറന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍ . മാലിന്യ വിമുക്ത മോങ്ങത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്താണ് ഇത്തരം അനുഭവം. വേയ്സ്റ്റ് ബോക്സ് സ്ഥാപിക്കുകയും, അഴുക്ക് ചാലുകള്‍ വൃത്തിയാക്കി ഇടയില്ലാതെ മൂടുകയും മാസത്തിലൊരിക്കല്‍ പഞ്ചായത്ത് കച്ചവടക്കാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ റോഡുകളുടെ ഇരു വശങ്ങളും വൃത്തിയാക്കുകയും ചെയ്‌താലേ ഈ അവസ്ഥ മാറ്റിയെടുക്കാനാവൂ.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

mongam arimbra roadil avshyamaya ayukk chaal illathdanu idinte prashnam dharshan clubum panchayathum onnum koodi ulasahichal eee avastha tharanam cheyyan sadikkum ethra valiya maza vannalum roadilode vellam oyugunnad thadnjukond ayukkuchal vrthiyayi nirmikugayanengil mongathinte thanne maza moolamundavunna vrthikedugal oru paridi vare oyivakam

Post a Comment