ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി പഠനോപകരണങ്ങള്‍ നല്‍കും


             ജിദ്ദ: മോങ്ങത്തെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ദര്‍ശന ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് നിര്‍ധനരായ വിദ്ധ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ കൂനേങ്ങല്‍ സക്കീര്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സൗജന്യ പഠനോപകരണങ്ങള്‍ നല്‍കാന്‍ ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
   മുന്‍ വര്‍ഷങ്ങളില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോമുകളാണ് വിതരണം ചെ‌യ്‌തിരുന്നത്. മോങ്ങത്തെ വിവിധ സംഘടനകള്‍ ഏല്ലാ വര്‍ഷവും യൂണിഫോം വിതരണം ചെയ്യുന്നതിനാല്‍ നിര്‍ധന രക്ഷിതാക്കള്‍ക്ക് അദ്ധ്യായന വര്‍ഷാരംഭത്തില്‍ ഒരു ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം നോട്ട് ബുക്കുകളും പേനയും സ്‌കൂള്‍ ബാഗും മറ്റ് അനുബന്ധ ഉപകരണങ്ങളം അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ ദര്‍ശന ക്ലബ്ബ് തീരുമാനിച്ചത്.
     ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി 2011 - 2012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ബി.ബഷീര്‍ ബാബു (പ്രസിഡന്റ്) സി.ടി.അലവിക്കുട്ടി (വൈസ് പ്രസിഡന്റ്) കെ.ഷാജഹാന്‍ (സെക്രട്ടറി) ഉമര്‍ സി കൂനേങ്ങല്‍ (ജോയിന്റ് സെക്രട്ടറി)  സി.കെ അബ്ദുറഹിമാന്‍ (ട്രഷറര്‍) സി.കെ സമദ് (സ്പോര്‍ട്സ് കണ്‍‌വീനര്‍ ) അഷ്‌റഫ്.പി (ആര്‍ട്സ് കണ്‍‌വീനര്‍ ) വിവിധ ഏരിയാ കോഡിനേറ്റര്‍മാരായി എന്‍ പി എ റഹ്‌മാന്‍ (തബൂക്ക്) ടി.പി.സകീര്‍ (മക്ക) ഉമറലി.കെ (റിയാദ്) ഷിഹാബ് വട്ടോളി (ജീസാന്‍ )  എന്നിവരെ യോഗം തിരഞ്ഞെടുത്തു. റിയാദില്‍ ജോലിച്ചെയ്യുന്ന ദര്‍ശന ക്ലബ്ബിന്റെ മുഴുവന്‍ മുന്‍ പ്രവര്‍ത്തകന്‍‌മാരെയും പങ്കെടുപ്പിച്ച് കൊണ്ട് “റിയാദ് യൂണിറ്റ്” രൂപികരിക്കാനും യോഗം തീരുമാനിച്ചു. 
     റുവൈസില്‍ ബി.ബഷീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.ടി.അലവിക്കുട്ടി ഉല്‍ഘാടനം ചൈതു. ഇബ്രാഹിം വെണ്ണക്കോടന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഉമര്‍ സി സ്വാഗതവും ഷാ‍ജഹാന്‍ . കെ നന്ദിയും പറഞ്ഞു. 
gulf thejus daily
         

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment