മോങ്ങത്തെ മലിന്യങ്ങള്‍ നീകം ചെയ്‌തു തുടങ്ങി


     മോങ്ങം: മൊറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ “ശുചിത്വത്തിലൂടെ ആരോഗ്യം” പദ്ധതിയുടെ ഭാഗമായി മാല്യന നിര്‍മാര്‍ജന പദ്ധതിയായ “സമ്പൂര്‍ണ ശുചിത്വ പരിപാടി 2011-12” നു മോങ്ങത്ത് തുടക്കം കുറിച്ചു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടേ നെടുംതുണുകളായ ക്ലബ്ബുകളുടെ സഹായത്തോടെയാണ് പഞ്ചായത്ത് ഈ ശുചികരണ പദ്ധതി നടപ്പിലാക്കുന്നത്. മോങ്ങത്തെ ഓരോ ക്ലബ്ബുകളും അവരവുടെ മേഖലകള്‍ കേന്ദീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. 
   വിസ്മയ ക്ലബ്‌ അവരുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ചു.കെ.പി.ബാസിത്തിന്റെ  നേതൃതത്തില്‍ നാല്‍‌പതോളം മെമ്പര്‍മാര്‍ ഈ പ്രവാര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഹില്‍ടോപ് മേഖലയിലെ ശുചീകരണ പ്രവത്തനങ്ങള്‍ വിന്‍‌വേ ക്ലബ്ബും അരിമ്പ്ര റോഡ് കേന്ദീകരിച്ച് ശുചീകരണത്തിനു ദര്‍ശന ക്ലബ്ബും വരും ദിവസങ്ങളില്‍ സജീവമാകും എന്ന്  ഭാരവാഹികള്‍ അറിയിച്ചു. 

    മൊറയുര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യങ്ങള്‍ പരിപുര്‍ണമായി തുടച്ചു മാറ്റുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ വിപുലമായ മാലിന്യ സംസ്‌കരണ പദ്ധതിക്കാണ് പഞ്ചായത്ത് ഭരണ സമിതി രൂപം കൊടുത്തിട്ടുള്ളത്.ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപികരിച്ചു.  കുടുംബശ്രി, അയല്‍കൂട്ടങ്ങള്‍ എന്നിവ മുഖാന്തരം ആലോചനാ യോഗങ്ങള്‍ ബോധവല്‍കരണ ക്ലാസുകള്‍ എന്നിവ നടത്താനും തിരുമാനിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ,മത സഘടനകള്‍ ,വീടുകള്‍ ,അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ചു വിവിധ പദ്ധതികളും നടത്തും. മാലിന്യ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ സേനകള്‍ വീടുതോറും സന്ദര്‍ശനം നടത്തി പ്രവര്‍ത്തനം ഉര്‍ജസ്വലമാക്കും. അതിന്റെ ഭാഗമായി കലാജാഥ, ഡോകുമെന്റ്രി, സെമിനാര്‍ എന്നിവ സഘടിപ്പിക്കും.
    സമ്പൂര്‍ണ ശുചിത്വ പരിപാടി 2011-12” പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ കര്‍മ്മ സമിതി രൂപീകരിച്ചു.ഗ്രാമ പഞ്ചായത് പ്രസിഡന്റ് ബി.സക്കീന ( ചെയര്‍പേഴ്‌ണ്‍ ) വൈസ് പ്രസിഡന്റ് വി.പി.അബുബക്കര്‍ ( വൈസ് ചെയര്‍മാന്‍ ) സി.കെ.മുഹമ്മദലി ( കണ്‍‌വീനര്‍ ) സി.മാളുമ്മ, എന്‍ .കെ.ഹംസ, സി.കെ.ആമിന, സി.കെ.മുഹമ്മദ് എന്നിവരാണ്‌ സമിതിയിലെ മറ്റു അംഗങ്ങള്‍ .

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment