വിസ്മയ ക്ലബ്ബ് അവാര്‍ഡ് ദാനം നടത്തി


            മോങ്ങം: മോങ്ങം വിസ്മയ ക്ലബ്ബ് ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ്ടൂ പരീക്ഷയില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. അവാര്‍ഡ് ദാനം റിട്ടയേര്‍ഡ് ഡപ്പ്യൂട്ടി കലക്റ്റര്‍ ഇ. കാവുട്ടി ഉല്‍ഘാടനം ചെയ്തു.  മുന്‍ ഡി ഇ ഒ ഹമീദ് സാര്‍ അവാര്‍ഡ് ദാനവും യുവജനക്ഷേമവകുപ്പിന്റെ വ്രക്ഷ തൈ വിതരണം മുഹമ്മതാലി മാസ്റ്ററും നടത്തി. ക്ലുബ്ബ് പ്രസിഡന്റ് അനീസ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അന്‍സാര്‍ പി കെ സ്വാഗതവും, ആശംസകള്‍ നേര്‍ന്ന് ബാസിത് കെ പിയും മന്‍സൂറും സംസാരിച്ചു. നന്ദി പ്രകാശനം ആര്‍ട്സ് കണ്‍‌വീണര്‍ നഹീമും നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment