മെരുവിനെ പിടികൂടി

    
        മോങ്ങം: അതി സാഹസികമായി മെരുവിനെ പിടികൂടി. ദര്‍ശന ക്ലബ്ബ് ഓഫീസിനടുത്തുള്ള ഓട് കച്ചവടക്കാരന്‍ മുഹമ്മദിക്കയുടെ വീട്ടിന്റെ സണ്‍സൈഡില്‍ നിന്നാണ് ഒരു പറ്റം യുവാക്കള്‍ മെരുവിനെ പിടി കൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പരിസരങ്ങളിലെ വീടുകളിലെ കോഴികളെയും മറ്റും രാത്രി കാലങ്ങളില്‍ ഉപദ്രവിക്കുന്ന മെരു പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയായിരുന്നു.
    ഇന്നലെ രാവിലെ മെരുവിനെ വീട്ടുക്കാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇതിനകം നിരവധി മെരുവിനെയും മലമ്പാമ്പിനെയും പിടിച്ച് പ്രസിദ്ധിയാര്‍ജിച്ച ഉള്ളാടന്‍ മുസ്ഥഫയുടെ നേതൃത്വലുള്ള സംഘം സര്‍വ്വ സന്നാഹങ്ങളോടെയും സ്ഥലത്തെത്തി. റഷീദ്, മുനീര്‍ , ശിഹാബ്, നൌഫല്‍ , സാബിത്ത്, യാസര്‍ ചെരിക്കക്കാട് എന്നിവരുടങ്ങുന്ന സംഘത്തിനു മുസ്ഥഫയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മെരുവിനെ പിടികൂടാന്‍ കഴിഞ്ഞത്.
  മെരുവിനെ നേരില്‍ കാണുന്നത് വരെ നേതൃനിരയിലുണ്ടായിരുന്ന യാസറും സാബിത്തും പനമെരുവാണെന്നും കടിക്കാന്‍ സാധ്യത ഉണ്ടെന്നും ആരോ പറയുന്നത് കേട്ട് കാര്യത്തോട് അടുത്തപ്പോഴേക്കും മുങ്ങുകയും മറ്റുള്ളവര്‍ മെരുവിനെ പിടികൂടി കയറില്‍ കെട്ടിയിട്ടതിനു ശേഷമാണ് പിന്നിട് അവര്‍ രണ്ടുപേരും അടുത്തേക്ക് തന്നെ വന്നെതെന്നും ദൃസാക്ഷികള്‍ പറഞ്ഞു.  നിരന്തരം ശല്ല്യമായിരുന്ന ഈ മെരുവിനെ പിടികൂടുന്നതിന് സഹായിച്ച മുസ്ഥയുടെ നേതൃത്വത്തിലുള്ള വേട്ട സംഘത്തോട് വീട്ടുകാരും പരിസര വാസികളും നന്ദി പറഞ്ഞു. മെരുവിനെ കുരുത്തം കാട്ടിലോ അരിമ്പ്ര മലയിലോ കൊണ്ട് ചെന്ന് തുറന്ന് വിടുമെന്ന് ഉള്ളാടന്‍ മുസ്ഥഫ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment