ചികിത്സാ സഹായത്തിനു മുന്‍ഗണന നല്‍കണം: സി.കെ.നാണി

          ജിദ്ദ: സമ്പന്നതയുടെ മൂടുപടമണിഞ്ഞ മോങ്ങത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിത്യ രോഗങ്ങള്‍ മൂലം ദാരിദ്രം വന്ന് പ്രയാസപെടുന്ന നിരവധി മനുഷ്യര്‍ ജീവിതം ജീവിച്ച് തീര്‍ക്കുന്നെണ്ടും അത്തരക്കാരുടെ കാര്യത്തിലേക്ക് നമ്മുടെ സഹായ ഹസ്‌തങ്ങള്‍ കൂടുതല്‍ എത്തേണ്ടതുണ്ടെന്നും  ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമിറ്റി ട്രഷറര്‍ സി.കെ.നാണി പ്രസ്ഥാവിച്ചു. ശറഫിയ്യ മോങ്ങം ഹൌസില്‍ ചേര്‍ന്ന ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമിറ്റിയുടെ മാസാന്ത യോഗം ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സി.കെ.ആലിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 39000 രൂപ അനുവധിക്കാനും തീരുമാനിച്ചു. മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച പലിശ രഹിത നിധിയില്‍ എല്ലാ മോങ്ങത്തുക്കാരും അംഗങ്ങളാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
       പ്രവാസ ജീവിതം താല്‍കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പാണാളി യൂനുസിനെ യോഗം അനുസ്‌മരിച്ചു. മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സജീവ സാനിദ്ധ്യമായിരുന്ന പാണാളി യൂനുസ് മാത്ര്‌കാപരമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്ന്  യോഗം അഭിപ്രായപ്പെട്ടു. 2001‌ജുണ്‍ മാസത്തിലാണ് യൂനുസ് മഹല്ല് കമ്മിറ്റിയുടെ അംഗത്തമെടുക്കുന്നത്, അന്ന്മുതല്‍ കഴിഞ്ഞമാസം വരെ (2011‌ മെയ് ) യുള്ള കമ്മിറ്റി നടത്തിയ മുഴുവന്‍ പ്രവര്‍ത്തനത്തില്‍ നന്നായി സഹകരിച്ച പാണാളി യൂനുസ് കമ്മിറ്റിയുമായുള്ള എല്ലാ ബാധ്യതകളും തീര്‍ത്തിട്ടാണ് പ്രവാസ ജീവിതം മതിയാക്കി കഴിഞ്ഞമാസം നാട്ടിലേക്ക് പോയത് ഇത് എല്ലാവര്‍ക്കും ഒരു മാ‍ത്ര്‌കയാണെന്ന് ജനറല്‍ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ പറഞ്ഞു.  മെയ് 27‌ന് മഹല്ല് കമ്മിറ്റി ഓഫീസില്‍ വെച്ച് ലളിതമായ യാത്രയപ്പ് നല്‍കിയിരുന്നതായും അദ്ധേഹം അറിയിച്ചു. 
  എം.സി.അഷ്‌റഫിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ സെക്രടറി പ്രവര്‍ത്തനാവലോകനം നടത്തി. സി.ടി.അലവികുട്ടി സ്വാഗതവും കബീര്‍ ചേങ്ങോടന്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment