പാലിയേറ്റീവ് ക്ലസ്റ്റര്‍ മീറ്റിംഗ് നടത്തി.

      മോങ്ങം:  പാലിയേറ്റീവ് കെയര്‍ മലപ്പുറം ക്ലസ്റ്റര്‍ മീറ്റിംഗ് മോങ്ങം യൂണിറ്റി പാലിയേറ്റീവ് ക്ലിനിക്കില്‍ വെച്ച് നടന്നു. മാറാ രോഗികള്‍ക്കും മരണാസന്നര്‍ക്കും അവരുടെ പ്രയാസങ്ങള്‍ അകറ്റുന്നതിനു വേണ്ടിയും വേദനയുടെ ലോകത്ത് പിടയുന്ന ക്യാന്‍സര്‍ കിഡ്നി തുടങ്ങി വിവിധ രോഗങ്ങളാല്‍ പ്രയാസപെടുന്ന രോഗികള്‍ക്ക് ആശ്വസത്തിന്റെ കുളിര്‍ തെന്നലേകി അവരെ പരിചരിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ഭാരവാഹികളാണ് അനുഭവ സാക്ഷ്യങ്ങള്‍ പങ്കു വെക്കുവാനും പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ഒത്ത് ചേര്‍ന്നത്.
    മലപ്പുറം, മങ്കട, മഞ്ചേരി, കോട്ടക്കല്‍ , അത്താണിക്കല്‍ , മോങ്ങം തുടങ്ങിയ ക്ലിനിക്കുകളെ പ്രതിനിധീകരിചു 30-ഓളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഓരോ ക്ലിനിക്കുകളും നടത്തുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ , ഓ.പി., ഹോം കെയര്‍ , പഠന സഹായങ്ങള്‍ , വോളണ്ടിയര്‍ സേവനങ്ങള്‍ , ആംബുലന്‍സ്‌, സൈക്യാട്രിക്‌ രോഗികള്‍ക്കുള്ള ഓ.പി. രോഗികളുടെ അനുഭവങ്ങള്‍ , ഓരോ ക്ലിനിക്കും ലക്‌ഷ്യം വെക്കുന്ന പുതിയ പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു വിശദീകരിച്ചു. എം. കബീര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. മുഹമ്മദ്‌, കെ.എം. ശാകിര്‍ , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment