പ്രവാസത്തിനു ആവേശമായി ജിദ്ദയില്‍ മോങ്ങം ഫുട്ബോള്‍

              ജിദ്ദ: പ്രവാസ ജീവിത ചരിത്രത്തില്‍ ആദ്യമായി പഴയ കാല മോങ്ങത്തിന്റെ ഫുട്ബോള്‍ താരങ്ങള്‍ക്ക് ഒന്നിച്ച് കളിക്കാന്‍ ജിദ്ദയില്‍ ലഭിച്ച അവസരം എല്ലാവര്‍ക്കും പുതിയ അനുഭവമായി. മോങ്ങം ദര്‍ശന ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി ജിദ്ദയിലെ അബു മന്‍സൂര്‍ ഇസ്‌തിറാഹയില്‍ ഒരുക്കിയ ഈ ഫുട്ബോള്‍ മത്സരത്തില്‍ മോങ്ങത്തെ മുപ്പതോളം പഴയകാല ഫുട്ബാള്‍ കളിക്കാര്‍ പങ്കെടുത്തു. 
    രണ്ട് സെഷനായിട്ട് നടന്ന മത്സരത്തില്‍ ഫുട്ബോളിന്റെ വീറും വാശിയും നന്നായി പ്രതിഫലിച്ചു, ആദ്യ സെഷനില്‍ ചേങ്ങോടന്‍ കബീര്‍ ,ഓത്ത്പള്ളി ബാവയും ഒരു ടീമിനെ നയിച്ചപ്പോള്‍ എതിര്‍ ടീമിനെ ബി നാണിയും, വാളപ്ര ഗഫൂറും നയിച്ചു.രണ്ടാം സെഷനില്‍ ബി ബാബുവും, ശാജഹാനും, അഷ്‌ഫും എന്‍ പി ജാഫറിന്റെയും നേത്ര്‌ത്വത്തിലുള്ള ടീമിനെ എതിരിട്ടത് ഉമ്മര്‍ കൂനേങ്ങലും സി ടി അലവിയും, ശിഹാബും സഹീറും നേത്ര്‌ത്വം നല്‍കിയ ടീമായിരുന്നു.പ്രവാസം ഞങ്ങളിലെ ഫുട്ബോള്‍ കളിയെ തളര്‍ത്തിയിട്ടില്ല എന്നും ആജ്വരം ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞതാണെന്നും അവസരങ്ങള്‍ ലഭിച്ചാല്‍ പഴയ അടവുകളല്ലാം പുറത്തെടുക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു മല്‍‌സരങ്ങളല്ലാം.
   ഒന്നാം സെഷന്‍ മല്‍‌സരത്തില്‍ ചേങ്ങോടന്‍ കബീറിന്റെ ടീമും, രണ്ടാം സെഷന്‍ മത്സരത്തില്‍ ഉമ്മര്‍ കൂനേങ്ങലിന്റെ ടീമും വിജയിച്ചു. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ട് ഔട്ട് മല്‍‌സരത്തില്‍ ശിഹാബ് കുരങ്ങന്‍ കുഴിയും വിജയിയായി. മത്സര ശേഷം വിശാലമായ സ്വിമ്മിംഗ് പൂളില്‍ നീന്തികുളിക്കാന്‍ സംഘാടകര്‍ സൌകര്യം ഒരുക്കിയിരുന്നു, അതും എല്ലാവരും നന്നായി പ്രയോജനപ്പെടുത്തി. തുടര്‍ന്ന് എല്ലാവര്‍ക്കും പഴയകാല ഓര്‍മ്മ പുതുക്കും വിധം വയര്‍ നിറയെ പൂളയും മത്തിയും വിളമ്പിയതും പുത്തന്‍ അനുഭവമായി മാറി.

 (എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ എഡിറ്റോറിയല്‍ വിഭാഗം കളിയുമായി ബന്ധപെട്ട വിശ്രമത്തിലായതിനാല്‍ കൂടുതല്‍ ചിത്രങ്ങളും ഫോട്ടോകളും നാളെ ഉള്‍പെടുത്തുന്നതാണ്‌)

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

itharam pravarthanangal iniyum nadathan gulf co ordiantionnu kayiyate idu vare nadanna ella pravarthanangalkum abhivadyangal

Post a Comment