ഉമ്മുല്‍ഖുറാ പ്ലസ്‌ടൂ വിഭാഗം ഉല്‍ഘാടനം ചെയ്‌തു

    മോങ്ങം: കേരള സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ച മോങ്ങം ഉമ്മുല്‍ഖുറാ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്ലസ്‌ടൂ വിഭാഗം മോങ്ങം അങ്ങാടിയുടെ ഹ്രദയ ഭാഗത്ത് സ്റ്റാര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മോങ്ങം ബിലാല്‍ കോംപ്ലെക്‌സില്‍ നടന്ന ചടങ്ങില്‍ പി.ഉബൈദുള്ള എം എല്‍ എയാണ് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഹുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ കോഴ്‌സുകളാണ് ഇവിടെ തുടങ്ങിയിട്ടുള്ളത്. ചടങ്ങില്‍ സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
     പി.എ. സലാം (പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), പി.സി.അബ്ദുറഹിമാന്‍ (പുല്‍‌പറ്റ പഞ്ചായത്ത് പ്രസിഡന്റ്), അബൂബക്കര്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ് മൊറയൂര്‍ പഞ്ചായത്ത്) , സി.കെ.മുഹമ്മദ് (മെമ്പര്‍ മൊറയൂര്‍ പഞ്ചായത്ത്), ബി.കുഞ്ഞുട്ടി (മെമ്പര്‍ മൊറയൂര്‍ പഞ്ചായത്ത്), മഠത്തില്‍ സാദിഖ് (ജനതാദള്‍ ) , സി.അയ്യപ്പന്‍ (ചെയര്‍മാന്‍ യു.ഡി.എഫ് മൊറയൂര്‍ പഞ്ചായത്ത്), ടി.പി.അബ്ദുറഷീദ് (ഡി വൈ എഫ് ഐ), കുഞ്ഞിമുഹമ്മദ് മോങ്ങം (മുസ്ലിം ലീഗ്), പൂലത്ത് കുഞ്ഞു (സി പി ഐ), സി.ഹംസ (സോഷ്യലിസ്റ്റ് ജനത), ഇ.കാവുട്ടി (റി.ഡപ്യൂട്ടി കലക്ടര്‍ ), എം.സി.ഇബ്രാഹിന്‍ ഹാജി (സെക്രട്ടറി മോങ്ങം വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.സി.കുട്ടിരായീന്‍ മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ ഉമ്മുല്‍ഖുറാ ഹയര്‍സെക്കണ്ടറി സ്കൂള്‍ ), ഇബ്രാഹീം സഖാഫി കോട്ടൂര്‍ (മുദരിസ് ഉമ്മുല്‍ഖുറാ മസ്ജിദ്), എന്‍ . പി.അബൂ ഹാജി (ഉമ്മുല്‍ഖുറാ ഹയര്‍സെക്കണ്ടറി സ്കൂള്‍ പി ടി എ പ്രസിഡന്റ്), സി.കെ.ബാപ്പു (സെക്രട്ടറി മോങ്ങം മഹല്ല് കമ്മിറ്റി), മുഹമ്മദ് മാസ്റ്റര്‍ (ഉമ്മുല്‍ഖുറാ മസ്ജിദ് കമ്മിറ്റി). എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബിലാല്‍ ഇസ്ലാമിക് ട്രസ്റ്റ് സെക്രട്രറി പി.എം.കെ ഫൈസി സ്വഗതവും, സി.കെ.മൊയ്ദീന്‍ കുട്ടി മാസ്‌റ്റര്‍ നന്ദിയും പറഞ്ഞു.  വിദ്ധ്യാര്‍ത്ഥികളുടെ സൌകര്യാര്‍ത്ഥമാണ് പ്ലുസ്ടു വിഭാഗം സ്റ്റാര്‍ ബിള്‍ഡിങ്ങിലേക്ക് മാറ്റിയതെന്ന് മാനേജ് മെന്റ് അറിയിച്ചു. 


1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

aasamsagal pudu thalamurakk anuyojyamaya reethiyil pravarthikkan sadikkatte

Post a Comment