ഭൂചലനം വീണ്ടും: നാട് കുലുങ്ങിയാലും ഉണരാത്ത അധികാരികള്‍

   മോങ്ങം: തുടര്‍ച്ചയായി രണ്ടാം ദിവസവും ഭൂചലനം അനുഭവപെട്ട മോങ്ങം അടക്കമുള്ള പ്രദേശങ്ങളില്‍ ആളുകള്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ കുലുങ്ങിയാലും കുലുക്കിയാലും ഉണരാത്ത ഉറക്കത്തില്‍ . തിങ്കളാഴ്‌ച്ച പുലര്‍ച്ചെ 3.40നും ഇന്നലെ രാത്രി 12.30നും രണ്ട് ദിവസങ്ങളിലായി മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ നെടിയിരുപ്പ് കൊണ്ടോട്ടി പഞ്ചായത്തുകള്‍ അടങ്ങിയ പ്രദേശങ്ങളില്‍ ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോട് കൂടി നേരിയ ഭൂചലനം അനുഭവപെട്ടും പഞ്ചായത്തോ വില്ലേജ് ഓഫീസില്‍ നിന്നോ ഇത് സമ്പന്തമായ വിവരം കളക്‍ട്രേറ്റിലോ ഏറനാട് താലൂക്ക് ഓഫീസിലോ ഇത് വരെ അറിയിച്ചിട്ടില്ല.
      ഇക്കാരണത്താല്‍ തന്നെ ഭൂചലനത്തെ കുറിച്ച് പഠനം നടത്തുകയും ആവിശ്യമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന തിരുവന്തപുരം ആസ്ഥാനമായുള്ള സെസ് ഓഫീസില്‍ ഇത് വരെ ഈ വിവരം അറിയുകയോ ആവിശ്യമായ നടപടികള്‍ കൈകൊള്ളുകയോ ചെ‌യ്തിട്ടില്ല. നേരിയ രീതിയിലാണങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ കള്‍ക്‍ട്രേറ്റില്‍ പ്രവത്തിക്കുന്ന പ്രകൃതി ദുരന്ത നിവാരണ വിഭാഗത്തില്‍ അറിയിക്കണമെന്ന നിയമം നിലനില്‍കെ ഇന്നെലെയും ഇന്നും രണ്ട് പ്രവര്‍ത്തി ദിവസമായിട്ടും ഇത് റിപ്പോര്‍ട്ട് ചെയ്യാത്തത് ബന്ധപെട്ട പ്രാദേശിക ഭരണകൂടങ്ങളുടെ അനാസ്ഥയാണ് വിളിച്ചോതുന്നത്. 
           ഇതുമായി ബന്ധപെട്ട വിവരങ്ങള്‍ ആരാഞ്ഞ് ഞങ്ങള്‍ മൊറയൂര്‍ വില്ലേജ് ഓഫീസിലേക്കും പഞ്ചായത്ത് ഓഫീസിലേക്കും ബന്ധപെട്ടപ്പോള്‍ ഇത്തരത്തിലൊരു സംഭവം തന്നെ അറിഞ്ഞില്ല എന്നാണ് വില്ലേജ് ഓഫീസര്‍ നല്‍കിയ മറുപടി.  പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടു പോലും ആദ്യം അറിയേണ്ടവരായിട്ടും ഇതൊന്നും അറിയാത്ത അധികാരികളാണ് നമ്മുടെ നാട് ഭരിക്കിന്നതെന്ന് മനസ്സിലായി. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കറിന് ഭൂചലനം നേരിട്ട് അനുഭവപെട്ടിട്ടുണ്ടന്നും പത്രത്തില്‍ വാര്‍ത്തകണ്ടെന്നും പറഞ്ഞുവെങ്കിലും എന്ത് കൊണ്ട് താലൂക്കാഫിസിലോ കളക്‍ട്രേറ്റിലോ വിവരം അറിയിച്ചില്ല എന്ന ചോദ്യത്തിനു അദ്ധേഹത്തിനു വെക്തമായ ഉത്തരം നല്‍‌കാനായില്ല. 
              ഇന്നലെ രാത്രിയുണ്ടായ ചലനം ഏതാണ്ട് എല്ലാവര്‍ക്കും അനുഭവപെട്ടിട്ടുണ്ട്. നേരിയ ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോടെ ജന വാതിലിന്റെ ചില്ലുകളും കുറ്റികളും മറ്റും തരിക്കുന്ന ശബ്‌ദമുണ്ടായതായും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഞങ്ങളുടെ ഹജ്ജ് ലേഖകന്‍ കോഴി പറമ്പില്‍ സൈദ് പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഭൂചലനം അനുഭവപെടുന്നതെന്നും അദ്ധേഹം പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment