മോങ്ങത്ത് നേരിയ ഭൂചലനം

                      മോങ്ങം: മോങ്ങത്തും പരിസരങ്ങളിലും ഇന്ന് പുലര്‍ച്ചെ നേരിയ തോതില്‍ ഭൂചലനം അനുഭവപെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 3.40നാണ് നേരിയ തോതിലുള്ള ഭൂചലനം അനുഭവപെട്ടത്. ഉറക്കത്തിലായതിനാല്‍ പലരും ഭൂചലനം അറിഞ്ഞിട്ടില്ല. 
    ഇടി മുഴങ്ങുന്നതു പോലുള്ള ശബ്‌ദം കേട്ടവെങ്കിലും അത് ഭൂചലനമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. എന്നാല്‍ പാത്രങ്ങള്‍ ഇളകിയ ശബ്‌ദം കേട്ടതായും മൊബൈല്‍ ഫോണ്‍ പോലുള്ള സാധനങ്ങള്‍ ടേബിളിലും മറ്റും നിന്നും തരിച്ച് വീണതായും ജനവാതിലിന്റെ കുറ്റികളും മറ്റും ശബ്‌ദമുണ്ടായതായും ചലനം അനുഭവപെട്ടവര്‍ പറഞ്ഞു.
 മോങ്ങത്തിന് പുറമെ ചെറുപുത്തൂര്‍ വള്ളുവമ്പ്രം എന്നിവിടങ്ങളിലും പലര്‍ക്കും അനുഭവപെട്ടിട്ടുണ്ട്.എന്നാല്‍ ഭൂചലനവുമായി ബന്ധപെട്ട് വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാടുകളോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ല. ഒരുനൂറ്റാണ്ടിനിടയിലൊന്നും നേരിയ തോതില്‍ പോലും മോങ്ങത്ത് ഭൂചലനം അനുഭവപെട്ടതായി റിപ്പോര്‍ട്ടില്ല. 
      

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment