എന്റെ മോങ്ങം ഇം‌പാക്റ്റ്: അരിമ്പ്ര റോഡിനു ജില്ലാ പഞ്ചായത്ത് 20 ലക്ഷം അനുവധിച്ചു.

    മോങ്ങം: എന്റെ മോങ്ങം ന്യൂസ് ബോക്സ് ഇം‌പാക്റ്റ്. മോങ്ങം അരിമ്പ്ര റോഡ് മൂന്ന് കിലോമീറ്റര്‍ പൂര്‍ണമായും റീ ടാറിങ്ങിനു ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ അനുവധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവാണ് ഇക്കാര്യം പ്രദേശിക ജനപ്രതിനിധികളെ അറിയിച്ചത്.
   മൊറയൂര്‍ പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍ക്കിടയിലൂടെ കടന്ന് പോകുന്ന ഈ റോഡിന്റെ കാര്യത്തില്‍ ഇരു പഞ്ചായത്തുകളും കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഫലമായി തകര്‍ന്നടിഞ്ഞ അരിമ്പ്ര റോഡിന്റെ ശോചനീയമായ അവസ്ഥയെ കുറിച്ച് ഏതാനും ദിവസം മുന്‍പ് എന്റെ മോങ്ങം തന്തയില്ലാത്ത റോഡിന്റെ ശോചീനിയാവസ്ഥ ജനം ദുരിതത്തില്‍” എന്ന റിപ്പോര്‍ട്ട് ചെ‌യ്‌തിരുന്നു. അതിനെ തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ രാഷ്‌ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗ് വിശയത്തില്‍ ഇടപെടുകയും നേരത്തെ ആവിശ്യപെട്ടിരുന്നുവെങ്കിലും ചുവപ്പ് നാടയില്‍ കുരുങ്ങി കിടന്ന അരിമ്പ്ര റോഡ് ഫയല്‍ പുറത്തെടുക്കാന്‍ മോങ്ങം ഉള്‍പെടുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവിന്റെ ശ്രദ്ധയില്‍ കൊണ്ടവരികയായിരുന്നു. 
   പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമഫലമായി അരിമ്പ്ര റോഡ് റീ ടാറിങ്ങിനു ജില്ലാ പഞ്ചായത്ത് അടിയന്തിര പ്രാധാന്യത്തോടെ തീരുമാനം കൈകൊള്ളുകയായിരുന്നു. മോങ്ങത്തെ സുപ്രധാന രണ്ട് ഹൈസ്‌കൂളുകള്‍ അടക്കം മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അരിമ്പ്ര റോഡിന് ഇതോടെ ഒരു പുതു ജീവന്‍ പ്രതീക്ഷിക്കുന്നുണ്ട്. വിശയത്തില്‍ ഇടപെട്ട മോങ്ങത്തെ ജന പ്രതിനിധികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവും തീര്‍ച്ചയായും അഭിന്ദനമര്‍ഹിക്കുന്നു.

7 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by the author.

മോങ്ങത്തുള്ള രാഷ്ട്രീയ ക്കാരെ കൊണ്ട് ..ആദ്യാമയിട്ടാണ് മോങ്ങത്തിനു ഉപയോഗം കിട്ടുന്നത് എന്നത് ശരിയല്ല ഗഫൂര്‍ അതിനോട് അറിയാവുന്നവര്‍ യോജിക്കുമെന്നു തോന്നുന്നില്ല ...

അരിമ്പ്ര റോഡ് മൂന്ന് കിലോമീറ്റര്‍ പൂര്‍ണമായും റീ ടാറിങ്ങിനു ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ അനുവധിച്ചു എന്നു കണ്ടതില്‍ സന്തോഷം.അതില്‍ പകുതി എകിലും റോഡ്‌ നന്നാക്കാന്‍ ഉപയോഗിച്ചാല്‍ മതി ആയിരുന്നു

This comment has been removed by the author.

അങ്ങിനെ മോങ്ങത്തുള്ള രാഷ്ട്രീയകാരെ കൊണ്ട് ആദ്യമായി മോങ്ങത്തിനു ഒരു ഉപകാരം കിട്ടിയിരിക്കുന്നു !!!!.മോങ്ങത്തുള്ള മുസ്ലിം ലീഗിന്‍റെ നേതാക്കള്‍ക്കും .''എന്‍റെമോങ്ങ''തിനും ഒരായിരം അഭിനന്ദനങ്ങള്‍.. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ഉസ്മാന്‍ മൂചി കുണ്ടില്‍ അഭിനന്ദനമര്‍ഹിക്കുന്നു.അഭിനന്ദനങ്ങള്‍

This comment has been removed by the author.
This comment has been removed by the author.

Post a Comment