ബസ് ഡ്രൈവര്‍മാര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു

        മോങ്ങം: ബസ് ഡ്രൈവര്‍മാര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. ഇന്നലെ രാത്രി ഏഴെ മുപ്പതിന്ന് കോഴുക്കോട് നിന്നും പാലക്കാട്ടേക്ക് പൊവുകയായിരുന്ന ബായ് എന്ന  ബസ്സിലെ ഡ്രൈവറെയും നിലമ്പൂരിലേക്ക പോകുന്ന കോട്ട എന്ന ബസ്സിലെ ഡ്രൈവറെയുമാണ് ബസ്സ് തടഞ്ഞു നിര്‍ത്തി മോങ്ങം അങ്ങാടിയിലിട്ട് മര്‍ദ്ദിച്ചത്. ഈ റൂട്ടിലോടുന്ന ബായി എന്ന ബസ്സിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള  തര്‍ക്കത്തെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ മോങ്ങത്തുള്ള ചിലരെ വിവരം ഫോണില്‍ അറിയിക്കുകയായിരുന്നു.
      ബായി ബസ്സിനു തൊട്ടു പിന്നാലെ കോഴിക്കോട് നിന്നും നിലമ്പൂരിലെക്ക് പോകുന്ന കോട്ട എന്ന ബസ്സും ഒപ്പമാണ് മോങ്ങത്തെത്തിയത്. എന്നാല്‍ ബായ് ബസ്സിലെ ഡ്രൈവറെ മര്‍ദ്ദിക്കുന്നതിന്നു പകരം നിരപരാധിയായ കോട്ട ബസ്സിലെ ഡ്രൈവറെയാണ് സംഘം ആദ്യം മര്‍ദ്ദിച്ചത്. അമളി മനസ്സിലായതിനെത്തുടര്‍ന്ന് സംഘം പിന്നീട് ബായി ബസ്സിലെ ഡ്രൈവറെയും മര്‍ദ്ദിച്ചു. രണ്ടു ബസ്സുകളും നടുറോട്ടില്‍ നിര്‍ത്തിയതോടെ ഗതാകതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഈ പ്രശ്‌നത്തെത്തുടര്‍ന്ന് ഇരു ബസ്സുകളും തങ്ങളുടെ അന്നത്തെ  ബാക്കിയുള്ള ട്രിപ്പുകള്‍ മുടക്കി. മോങ്ങം ചന്ദന മില്ല് റോഡിലുള്ളവരാണ് അക്രമണത്തിന് പിന്നിലെന്നും ബസ്സിന്റെ പേര് ഇംഗ്ലീഷിലെഴുതിയതാണ് ഡ്രൈവറെ മാറി മര്‍ദ്ദിക്കാന്‍ കാരണമായതെന്നും ദൃക്‌സാക്ഷികളായ ചിലര്‍ അറിയിച്ചു.

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ബസ്സെല്ലാം ഇവന്റെയോകെ തറവാട്ടില്‍നിന്നും കൊണ്ടുവന്നതാണോ ?
ഇത്തരം സാമൂഹിയദ്രോഹികളെ നിലക് നിര്‍ത്തണം

ivarokke mongathe raajaakanmaranne thonnalund...nalla chooralu kondu muttinte thaye randennam koduthu veetil paranjayakanam...melal magribinu sheasham purennu purathirangiyal..muttukaalu njanodikum....

This comment has been removed by a blog administrator.

മോങ്ങത്തുള്ളവര്‍ക്ക് ഇംഗ്ലിഷ് അറിയില്ലേ ????

Post a Comment