പൊടിക്കാറ്റിലും പൊള്ളുന്ന ചൂടിലും ദമാമിലെ ജനജീവിതം സ്തംഭിച്ചു

        ദമാം: ശക്തമായ പൊടിക്കാറ്റിലും  പൊള്ളുന്ന ചൂടിലും ദമാമിലെ ജനജീവിതം ദുസ്സഹമാകുന്നു.  ഏകദേശം ഒരാഴ്ചയോളമായി തുടരുന്ന പൊടിക്കാറ്റും ശക്തമായ ചൂടും കാരണം മൂന്ന് ദിവസത്തോളമായി ജനങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ സംജാ‍തമായതോടെ ജനജീവിതംപൂര്‍ണ്ണമായും ദുരിതത്തിലായി. ഇതില്‍  കണ്‍സ്ട്രഷന്‍ വര്‍ക്ക് ചെയ്യുന്നവരും ഡ്രൈവര്‍മാരും മറ്റു പുറം തൊഴിലാളികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. സാധാരണ ഗതിയില്‍ പതിനൊന്ന് മണിക്ക് ജോലി അവസാനിപ്പിക്കേണ്ട കമ്പന്നികളൊക്കെത്തന്നെ ഇപ്പോള്‍ പത്ത് മണിക്ക് മുമ്പെ ജോലി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് . പൊടിക്കാറ്റ് ശക്തമായതോടെ തെരുവുകളില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment