കര്‍ക്കിടക മഴയില്‍ മുങ്ങി മോങ്ങം

   മോങ്ങം: കര്‍ക്കടകമാസത്തിലെ ശക്തമായ മഴയില്‍ മോങ്ങം വെള്ളത്തിലായി. ഇന്നലെ രാത്രിയിലും പകലുമായി പെയ്ത മഴ പരിധി വിട്ടതോടെ റോഡുകളല്ലാം പുഴയായി മാറി. വഴിയാത്രക്കാരും വാഹനങ്ങളും ഏറെ ബുദ്ദിമുട്ടിലായി. തുള്ളിക്കൊരു കുടം കണക്കെ പൈതിറങ്ങിയ ശക്തമായ പേമാരിയില്‍ മോങ്ങം അങ്ങാടി വെള്ളത്തിലായി. പല ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വെള്ളം ഉല്‍ക്കൊള്ളാനാവാതെ ഓവുചാല്‍ കവിഞ്ഞ് റോഡിലേക്ക് ഒഴുകി. ഓവു ചാലുകള്‍ ആഴം കുറവായതാണ്  ദുരിതം ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം. എന്നാല്‍ ഇന്നലെ ശക്തമായ മഴ ഉണ്ടായെങ്കിലും ഇന്ന് മോങ്ങത്ത് തെളിഞ്ഞ ആകാ‍ശമാണ്.
   മഴ ശക്തമായതോടെ മോങ്ങത്തും പരിസരങ്ങളിലും പകര്‍ച്ച പനിയും വ്യാപകമായിട്ടുണ്ട്. മോങ്ങത്തെയും വള്ളുവമ്പ്രത്തെയും സ്വകാര്യ ആശുപത്രിയും ക്ലിനിക്കുകളും രാവിലെ മുതല്‍ തന്നെ പനി രോഗികളെ കൊണ്ട് നിറയുകയാണ്. പകര്‍ച്ച പനിക്ക് ചികിത്സ തേടി പൂക്കോട്ടൂര്‍ മൊറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിന്‍ ദിനം പ്രതി നൂറുകണക്കിനാളുകള്‍ ചികിത്സ തേടി എത്തുന്നുണ്ട്. മഴക്കാല രോഗങ്ങളുടെ പകര്‍ച്ച തടയാന്‍ പഞ്ചായത്ത് ശുചീകരണ യക്ജ്ഞത്തിന് തുടക്കം കുറിച്ചിരുന്നു വെങ്കിലും മഴ മൂലം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment