ആയിരം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു

        മൊറയൂര്‍: മുസ്ലിം യൂത്ത് ലീഗ് മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ രൂപീകരിച്ച് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പരിശുദ്ധ റംസാന്‍ പ്രമാണിച്ച് പഞ്ചായത്തിലെ ആയിരം കുടുംബങ്ങള്‍ക്ക് പത്ത് കിലോ വീതം അരി വിതരണം ചെയ്തു. മൊറയൂരില്‍ ചേര്‍ന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും റിലീഫും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
    ആശ്രയമില്ലാത്തവര്‍ക്ക് അത്താണിയായി കൈ കോര്‍കോര്‍ത്ത് പിടിച്ച് ജീവിതം വിശുദ്ധമാക്കുക എന്നത് വിശ്വാസികളുടെ കടമായാണെന്ന് മുനവ്വറലി തങ്ങള്‍ പ്രസ്ഥാവിച്ചു. ദുരിതമനുഭവിക്കുന്നവരെ സാന്ത്വനപെടുത്തുകയാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ധര്‍മം, കാരുണ്യ മേഖലയില്‍ മുസ്ലിം ലീഗ് കാഴ്ച്ച വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് മാതൃകാപരമാണെന്നും തങ്ങള്‍ ഉല്‍ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.
    ചന്ദ്രിക അസോസിസേറ്റ് എഡിറ്റര്‍ സി.പി.സെയ്തലവി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാചക പരമ്പരയിലെ കണ്ണിയും അതോടൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉയര്‍ന്ന മുസ്ലിം നേതൃത്വ പഥവിയുമായിരുന്നു ശിഹാബ് തങ്ങളില്‍ സമന്വയിച്ചെതെന്ന് സി.പി.സെയ്തലവി പ്രസ്ഥാവിച്ചു.  പക്വതയാര്‍ന്ന ആ നേതൃത്വത്തിന് കീഴില്‍ അണിനിരന്നവര്‍ക്ക് ഭീകര മുദ്ര ചാര്‍ത്താന്‍ ഇടവന്നില്ല എന്നത് തങ്ങളുടെ ദീര്‍ഘ വീക്ഷണം കൊണ്ടാണെന്നും സൈതലവി അനുസ്മരണ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞു.
  ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കരിമ്പിങ്ങല്‍ മുഹമ്മദലി എന്ന നാണി അദ്ധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം, മൊറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍, ടി.വി.ഇബ്രാഹിം, മുജീബ് കാടേരി, വി.പി.അക്ബര്‍, വി.പി.ശിഹാബ്, സകീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.  നബീല്‍ വെണ്ണക്കോടന്‍ സ്വാഗതവും, മന്‍സൂര്‍ ബാബു നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment