ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ രൂപീകരിച്ചു: അരി വിതരണം നടത്തും

      മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴില്‍ പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങളുടെ ആരോഗ്യ വിദ്ദ്യാഭ്യാസ സാമൂഹ്യ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിനായി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലക്ക് പഞ്ചായത്തിലെ തിര്‍ഞ്ഞെടുക്കുന്ന 1200ല്‍ പരം നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാനാന് മുന്നോടിയായി അരി വിതരണം ചെയ്യും. മോങ്ങത്ത് മൂന്ന് വാര്‍ഡിലുമായി ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
     മൊറയൂര്‍ അങ്ങാടിയില്‍ വെച്ച് ജൂലൈ 27ന് ബുധനാഴ്ച്ച നടക്കുന്ന അരി വിതരണ ചടങ്ങ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സ്ഥലം എം.എല്‍.എ പി.ഉബൈദുള്ള, കൊണ്ടോട്ടി മണ്ഡലം എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, മുസ്ലിം ലീഗ് ജില്ലാ സെക്രടറി ഹമീദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കരിമ്പിങ്ങല്‍ നാണി, ജനറല്‍ സെക്രടറി സകീര്‍ മാസ്റ്റര്‍ ഒഴുകൂര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Very good,we expecting more and more charity work as it is !!!!!!!!!!!!!?.

Post a Comment