എം എസ് എഫ് സ്കോളര്‍ഷിപ്പ് വിതരണവും അവാര്‍ഡ് ദാനവും നടത്തി

           മോങ്ങം: മോങ്ങം ടൌണ്‍ എം എസ് എഫ് വിദ്ധ്യാഭ്യാസ അവാര്‍ഡ് ദാനവും ശിഹാബ് തങ്ങള്‍ സ്മാരക സ്കോളര്‍ഷിപ്പ് വിതരണവും നടത്തി. പഠിക്കാന്‍ സൌകര്യങ്ങളൊരുക്കിയും പഠനത്തിന് പ്രോത്സാഹനം നല്‍കിയും മലയാളക്കരയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന എം എസ് എഫിന്റെ മോങ്ങം ടൌണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന വിദ്ധ്യാഭ്യാസ അവാര്‍ഡ് ദാനവും രണ്ട് വര്‍ഷമായി നടത്തി വരുന്ന ശിഹാബ് തങ്ങള്‍ സ്മാരക സ്കോളര്‍ഷിപ്പ് വിതരണവും അതിവിപുലമായി മോങ്ങം അങ്ങാടിയില്‍ സംഘടിപ്പിച്ചു. 
         ഇക്കഴിഞ്ഞ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍ദ്ധനരായ ഉയര്‍ന്ന പഠന നിലവാരമുള്ള വിദ്ധ്യാര്‍ത്ഥികള്‍ക്ക് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സ്കൊളര്‍ഷിപ്പ് വിതരണവും നടന്നു. ചടങ്ങില്‍ മോങ്ങം ടൌണ്‍ എം എസ് എഫ് പ്രസിഡന്റ്  ഇല്ല്യാസ് എം സി അദ്ധ്യക്ഷത വഹിച്ചു. സ്ഥലം എം എല്‍ എ പി.ഉബൈദുള്ള ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. സ്കോളര്‍ഷിപ്പ് വിതരണം കൊണ്ടോട്ടി മണ്ഡലം കെ.മുഹമ്മദുണ്ണിഹാജി എം എല്‍ എയും അവാര്‍ഡ് ദാനം പി. ഉബൈദുള്ള സാഹിബും നിര്‍വഹിച്ചു.  മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. വീരാന്‍കുട്ടി ഹാജി, ഡോ.അബ്ദുല്‍ഹമീദ് (പ്രിന്‍സിപ്പല്‍ ഇ എം എ കോളേജ്), മൊറയൂര്‍ പഞ്ചായത്ത് മെമ്പര്‍ സി.കെ മുഹമ്മദ്, ടൌണ്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് മോങ്ങം, കെ.എം സലീം മാസ്റ്റര്‍, വി.കുഞ്ഞിമാന്‍ , സി.കെ.പി.മൊയ്തീന്‍ കുട്ടിഹാജി, സി.കെ അനീസ് ബാബു, സി. നിഷാദ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.  എം എസ് എഫ് മോങ്ങം ടൌണ്‍ ജനറല്‍ സെക്രട്ടറി അമര്‍ അഫീസ്.പി.കെ സ്വാഗതവും ട്രഷറര്‍ കെ.മുഹമ്മദലി  നന്ദിയും പറഞ്ഞു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഒരു ചെറിയ തിരുത്ത് : അമര്‍ അഫീഫ് സീ കെ എന്നുള്ളത് അമര്‍ അഫീഫ് പി കെ എന്നാണ്

Post a Comment