വിന്‍‌വേ ഇഫ്ത്താര്‍ സംഗമം നടത്തി

           മോങ്ങം: സാഹോദര്യത്തിന്റെ സന്ദേശവുമായി മോങ്ങം വിന്‍‌വേ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ ഇഫ്ത്താര്‍ സംഗമം ശ്രദ്ധേയമായി. ക്ലബ്ബ് പ്രവര്‍ത്തകന്‍ ബഷീറിന്റെ വീട്ടില്‍ വെച്ച് നടത്തിയ ഇഫ്ത്താര്‍ സംഗമത്തില്‍ അഞ്ഞൂറില്‍ പരം ആളുകള്‍ പങ്കെടുത്തു. മോങ്ങത്തെ മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഇഫ്ത്താറില്‍ വിവിധ സം‌ഘടനകളെ പ്രതിനിധീകരിച്ച് സി.കെ.മുഹമ്മദലി മാസ്റ്റര്‍, കെ.അബ്ദുറഹ്‌മാന്‍ ആപാപ്പ, ചെറാട്ട് ഹംസ, സി.ഹംസ ആനം കുന്നത്ത്, കെ.ശറഫുദ്ധീന്‍ മാക്ക എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ മുജീബ്, ഫൈസല്‍, സുനീര്‍, റാഫി, ഇസ്‌ഹാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment