ജസ്‌റാനാ തൌഫീറക്ക് ഒന്നാം സ്ഥാനം

മോങ്ങം: സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ മദ്രസാ അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ മോങ്ങം ഇര്‍ഷാദു സുബിയാന്‍ മദ്രസയില്‍ ഡിസ്റ്റിങ്ങ്ഷനോടെ ഒന്നാം സ്ഥാനം നേടി കൊല്ലൊടിക ജസ്‌റാനാ തൌഫീറ എന്ന കുഞ്ഞോള്‍ നാടിനും കുടുംബത്തിനും അഭിമാനമായി. കൊല്ലടിക മാനുഹാജിയുടെ ഇളയമക്ന്‍ അബ്ദുറഹ്‌മാന്‍ ആപ്പാപ്പയുടെയും സുഹ്‌റ ആമാമയുടെയും മൂത്ത മകളാണ് കുഞ്ഞോള്‍. മൊത്തം മാര്‍ക്കായ 500ല്‍ 463 മാര്‍ക്ക് നേടിയാണ് അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. കുടുംബത്തിന്റെ അഭിമാനമുയര്‍ത്തിയ ഈ മിടുക്കിക്ക് ഒരു വിലപിടിപ്പുള്ള സമ്മാനം നല്‍കുമെന്ന് ഈ വാര്‍ത്ത ഞങ്ങളിലെത്തിച്ച് തന്ന അബ്ദു‌റഹ്‌മാന്റെ സഹോദരി പുത്രന്‍ സഹീര്‍ ബാവ തൃപനച്ചി എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു.


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment