ജനകീയ കമ്മിറ്റി പെരുന്നാള്‍ ഓണം കിറ്റുകള്‍ വിതരണം ചെയ്തു

    മോങ്ങം: ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍  ഓണം  കിറ്റുകള്‍ വിതരണം ചെയ്തു. മൊറയൂര്‍ പഞ്ചായത്ത് മെമ്പര്‍ ബങ്കാളത്ത് കുഞ്ഞുട്ടി പരിപാടി ഉല്‍ഘാടനം ചെയ്തു. മോങ്ങത്തെ അറുന്നൂറിലെ വീടുകളില്‍ പെരുന്നാള്‍ കിറ്റുകളും മുന്നൂറിലേറെ വീടുകളില്‍ ഓണകിറ്റുകളും ജനകീയ മുന്നണീയുടെ പ്രവര്‍ത്തകര്‍ നേരിട്ട് എത്തിച്ച് കൊടുത്തത് പ്രത്യേകം ശ്രദ്ദേയമായി.ക മ്മിറ്റി ഭാരവാഹികളായ ഗോള്‍ഡന്‍ അബു, കാളങ്ങാടന്‍ റാഫി, ബങ്കാളത്ത് സുല്‍ഫി, ഗിരീഷ് പാടുകണ്ണി, പൂന്തല കുഞ്ഞുട്ടി, ടി.പി ആലികുട്ടി, ടി.പി യൂസുഫ്, ഓളപ്പറമ്പന്‍ മുഹമ്മദാലി, സി.പി.എം ബ്രാഞ്ച് സെക്രടറി സ: ശിവദാസന്‍ പാട്കണ്ണി, ബി അബ്ദുല്ല ബാപ്പു, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രടറി ടി.പി റഷീദ് താഴത്തിയില്‍, നിസാര്‍,ശഹീദ്,ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment