ചെറുപുത്തൂര്‍ സ്കൂള്‍ അദ്ധ്യാപിക നദീറ ടീച്ചര്‍ നിര്യാതയായി


      മോങ്ങം: ചെറുപുത്തൂര്‍ സ്വദേശി  പരേതനായ മുണ്ടന്‍ പിലാക്കല്‍ കോടിതൊടിക വീരാന്‍ ഹാജിയുടെ മകന്‍ മൂസ്സക്കുട്ടിയുടെ ഭാര്യയും ചെറുപുത്തൂര്‍ എ എം എല്‍ പി സ്കൂള്‍ അദ്ധ്യാപികയുമായ  നദീറ ടീച്ചര്‍(40) നിര്യാതയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. പിത്താശയക്കല്ലിന് താക്കോല്‍ദ്വാര ശാസ്ത്രക്രിയക്ക് വിധേയമായ ടീച്ചര്‍ക്ക് ശാസ്ത്രിയക്രിയാനന്തരം ബോധം തെളിയുകയും ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ അബോധവസ്ഥയിലാവുകയായിരുന്നു. നാല് ദിവസം അബോധാവസ്ഥയിലാ‍യി കിടന്നതിന് ശേഷമാണ് മരണം സംഭവിച്ചത്.
      സൈഫുല്‍ മുനീഹ്, ദിയാ പര്‍വീന്‍ (മര്‍ക്കസുല്‍ ഉലൂം  സ്കൂള്‍ കൊണ്ടോട്ടി ) ആയിഷാ ഹനന്‍ (ചെറുപുത്തൂര്‍ എ എം യുപി സ്കൂള്‍ ) എന്നിവര്‍ മക്കളാണ്. കഴിഞ്ഞ പത്ത് വര്‍ഷം ചെറുപുത്തൂര്‍ എ എം യുപി സ്കൂളിലെ അദ്ധ്യാപികയായിരുന്ന നദീറ ടീച്ചറുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ നാളെ രാവിലെ പത്തര മണിക്ക് സ്കൂളില്‍ അനുശോചന യോഗം ചേരുമെന്ന് പി ടി എ പ്രസിഡന്റ് ചെറി സൊളാര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment