എസ്.കെ.എസ്.എസ്.എഫ് മോങ്ങം ക്ലസ്റ്റര്‍ മീറ്റ് വാലഞ്ചേരിയില്‍

     മോങ്ങം: “സത്സരണിക്കൊരു യുവ ജാഗ്രത” എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മോങ്ങം ക്ലസ്റ്റര്‍ മീറ്റ് സെപ്തംബര്‍ 21ന് ബുധനാഴ്ച്ച വാലഞ്ചേരിയില്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ നഗരിയില്‍ വെച്ച് നടത്തപെടുന്നു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രവര്‍ത്തക ക്യാമ്പ് മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പ്രവര്‍ത്തക ക്ലാസുകള്‍ക്ക് അഷ്‌റഫ് ഫൈസി, മുനീര്‍ ഉദവി വിളയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
    വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment