കുയിലം കുന്ന് യുവജന കൂട്ടായ്മ പ്രസിഡന്റ് ഷമീമിന്റെ വീടിനു നേരെ അക്രമണം

           മോങ്ങം: കുയിലം കുന്നു ഭാഗത്തെ പുതുതായി രൂപീകരിച്ച കുയിലം കുന്ന് യുവജന കൂട്ടായ്മ താല്‍കാലിക പ്രസിഡന്റ് ഷമീം ബങ്കാളത്തിന്റെ വീടിനു നേരെ അര്‍ദ്ധരാത്രി സാമൂഹിക വിരുദ്ധ അക്രമണം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് വീടിനു നേരെ കല്ലേറുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. അക്രമത്തില്‍ വീടിന്റെ ജനവാതില്‍ ചില്ലുകള്‍ പൊട്ടിയതായും അക്രമത്തിനു പിന്നില്‍ ആരെന്നോ അതിനുള്ള കാരണമെന്തന്നോ അറിയില്ലെന്ന് ഷമീം എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 
     കുയിലം കുന്ന് മേഖലയില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജനകീയ വിഷയങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നതിനു വേണ്ടിയാണ് പ്രദേശത്തെ യുവാക്കള്‍ ഒത്ത് ചേര്‍ന്ന് “കുയിലം കുന്ന് യുവജന കൂട്ടായ്മ” രൂപീകരിച്ചത്. ജാതി മത രാഷ്ട്രീയ കക്ഷി ഭേതമന്യേ പ്രദേശത്തിന്റെ പൊതു താല്പര്യം മാത്രം മുന്‍ നിര്‍ത്തിയാണ് ഇത്തരം ഒരു കൂട്ടായ്മക്ക് രൂപം കൊടുത്തതെന്നും എഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളെ മാത്രമെ ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടൊള്ളൂവെന്നും വിപുലമായ് കണ്‍‌വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് കമ്മിറ്റി ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും സെക്രടറി അബ്ദുള്‍ റഷീദ്.സി.കെ അറീയിച്ചു. കൊണ്ടോട്ടി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment