മക്കയില്‍ കനത്ത മഴ

     മക്ക: കൊടും ചൂടിന് ആശ്വാസമായി മക്കയില്‍ ഇന്നലെ കനത്ത മഴ. പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനു വേണ്ടി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തി തുടങ്ങിയ തീര്‍ത്ഥാടകരെ മക്ക സ്വീകരിച്ചാനയിച്ചത് ആലിപഴ വര്‍ഷത്തോട് കൂടിയ കുളിര്‍ മഴ വര്‍ഷിച്ചാണ്. ഇന്നലെ വൈകുന്നേരം നാലര മണിയോടെ തുടങ്ങിയ മഴ അരമണിക്കൂറോളം നീണ്ട് നിന്നു. 
   വാദി മദ്രിക, റഹാത്, വാദി ഹായ്ര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കനത്ത മഴയുണ്ടായത്. അസീസിയ മിന ഭാഗങ്ങളില്‍ കനത്ത ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഐസ് കട്ടകള്‍ പതിച്ചതിനാല്‍ ഓടുന്ന പല വാ‍ാനങ്ങളുടെയും ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ പെട്ടുവെങ്കിലും സിവില്‍ ഡിഫന്‍സ് ആവിശ്യമായ മുന്‍ കരുതല്‍ എടുത്തതിനാല്‍ ആളപായമൊന്നും ഇല്ല. പലയിടങ്ങളിലും വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഹജ്ജിനു മുന്‍പ് നല്ലൊരു മഴ കിട്ടിയതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജിന് നല്ല കാലാവസ്ഥയായിരിക്കുമെന്നാണ് പൊതുവെ കരുതപെടുന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment