സേവനത്തിനിറങ്ങിയ യുവാക്കള്‍ക്ക് കലക്ടറുടെ അഭിനന്ദനം

         വാലഞ്ചേരി: നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ പരിസരം ശുജീകരിക്കാനിറങ്ങിയ യുവാക്കള്‍ക്ക് ജില്ലാ കലക്ടറുടെ അനുമോദനം. മൊറയൂര്‍ വാലഞ്ചേരിയില്‍ ഹൈവേയില്‍ കാട് മൂടിയ സ്ഥലം വൃത്തിയാക്കുന്നതിനിടെ അത് വഴി കടന്ന് പോകുകയായിരുന്ന മലപ്പുറം ജില്ലാ കലക്ടര്‍ എം.സി.മോഹന്ദാസ് യാദൃക്‌ഷികമായി ഈ പ്രവര്‍ത്തനം കാണാനിടയായപ്പോള്‍ അവിടെ വാഹനം നിര്‍ത്തിച്ച് ഇറങ്ങി വന്ന് പൊതു സേവനത്തിനിറങ്ങിയ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ആവിശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്താണ് യാത്ര തുടര്‍ന്നത്. 
     സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മൊറയൂര്‍ യൂത്ത് സെന്ററിനു കീഴില്‍  വാലഞ്ചേരി സി.എച്ച് യൂത്ത് സെന്റര്‍ യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തകരാണ് ശുജീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സി.കെ.സലീം, നൌഫല്‍ ബങ്കാളത്ത്, സലാഹുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ സജീവമാക്കി വിജയിപ്പിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment