ഓടക്കല്‍ അബ്ദുള്ള കുട്ടി മാസ്റ്റര്‍ നിര്യാതനായി

     മോങ്ങം: ചെറുപുത്തൂര്‍ ഓടക്കല്‍ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ (82) നിര്യാതനായി. കരിപ്പൂര്‍ എം.ഐ.എല്‍.പി സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ചെറൂപുത്തൂര്‍ എ.എം.എല്‍.പി.സ്കൂളിലെ റിട്ട: അദ്ധ്യാപിക മറിയം ടീച്ചറാണ് ഭാര്യ.  ഹസ്സന്‍ കുട്ടി, അബ്ദുല്ലത്തീഫ് എന്ന ബാബു (റിയാ ട്രാവ‌ല്‍‌സ്) , സുഹ്‌റാബി, സുബൈദ, റുഖിയ, ഹഫ്സത്ത് എന്നിവര്‍ മക്കളും  മുഹമ്മദ് സ്വാലിഹ് പുളിക്കല്‍, സൈതുട്ടി മാസ്റ്റര്‍ മോങ്ങം, മൊയ്തീന്‍ പൂക്കോട്ടൂര്‍, അബൂബക്കര്‍ മോങ്ങം, ആസ്യ കൊട്ടപ്പുറം, ഹസീന ചെറുപുത്തൂര്‍ എന്നിവര്‍ മരുമക്കളുമാണ്. പരേതനു വേണ്ടിയുള്ള മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണിക്ക് ചെറുപുത്തൂര്‍ ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment