കന്ന് കാലി മോഷണം പ്രതികള്‍ അറസ്റ്റില്‍

   മോങ്ങം:അരിമ്പ്രയിലെ കന്ന് കാലി മോഷണക്കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി പറാഞ്ചീരി  കിഴക്കെ തൊടി അബ്ദു സമീര്‍(22‌), പുല്പറ്റ സ്വദേശി അബ്ദുല്‍ മുനീര്‍(22) എന്നിവരാണ് പടിയിലായത്. കന്ന് കാലികളെ കയറ്റി കൊണ്ട് പോവാന്‍ പ്രതികള്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയും മോഷ്ടിച്ചതായിരുന്നു. കന്ന് കാലി മോഷണം, വാഹന മോഷനം, വ്യാജ ആര്‍സി നിര്‍മ്മാണം,എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേലില്‍ ചുമത്തിയിട്ടുള്ളത്.ഗുഡ്സ് ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു, പോത്തുകളെ ഉടമസ്ഥകര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. മഞ്ചേരി പൊളി മാര്‍കെറ്റില്‍ പൊളിച്ച് വിറ്റ വാഹനത്തിന്റെ ആര്‍ സി യായിരുന്നു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment