തിരശ്ശീലയിലെ കൊച്ചു താരം സ്കൂള്‍ കലാമേളയില്‍

                മോങ്ങം: മോങ്ങം എ എം യുപി സ്കൂളില്‍ കലാമേള 2011ന് പ്രൌഡ ഗംഭീരമായ തുടക്കം. സിനിമയിലൂടെ പരിചിതനായ  ചെറിയ മനുഷ്യന്‍ തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ക്കതൊരു സന്തോഷ നിമിഷങ്ങളായിരുന്നു. അല്‍ഭുത ദ്വീപ്, യക്ഷിയും ഞാനും എന്നീ സിനിമകളിലൂടെ പ്രസിദ്ദനായ  സിനിമാ താരം ഗിന്നസ് ബാലകൃഷ്ണനായിരുന്നു ഉല്‍ഘാടന  പരിപാടിയില്‍ മുഖ്യ അഥിതിയായി എത്തിയ കുട്ടികളുടെ കൂട്ടുകാരന്‍ . അദ്ദേഹത്തിന്റെ മിമിക്രി പരിപാടി വിദ്ദ്യാര്‍ഥികള്‍ക്ക് ആവേശമായി. 
    മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന കലാ മേള 2011 ഉല്‍ഘാടനം ചെയ്തു. വിദ്ദ്യാര്‍ഥികള്‍ പഠനത്തെപ്പോലെ പാഠ്യേതര മേഖലയിലും ശുചിത്വത്തിലും ശ്രദ്ദ ചെലുത്തണമെന്നും പ്രസിഡന്റ് തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  ചടങ്ങില്‍ “ഒരുക്കം 2011 അനുഭവങ്ങള്‍ “വിദ്ദ്യാര്‍ഥികള്‍ പി ടി എ ക്ക് കൈമാറി പ്രകാശനംചെയ്തു. 2011ലെ മികച്ച സ്കൂളിനുള്ള സുബ്ജില്ലാ അവാര്‍ഡ് സ്കൂളിന് കൈമാറി. പി ടി എ പ്രസിഡന്റ് സി.ഹംസ അദ്ദ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് വത്സല ടീച്ചര്‍ സ്വാഗതവും പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ സി.കെ.ആമിന ടീച്ചര്‍, ബി.കുഞ്ഞുട്ടി, എം.ടി.എ പ്രസിഡ്ന്റ് സ്വപ്ന, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ശാക്കിര്‍, സ്റ്റാഫ് സെക്രടറി വിപിന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കലാമേളാ കണ്‍‌വീനര്‍ പി.റഫീഖ് നന്ദിയും പറഞ്ഞു.  തുടര്‍ന്ന് കുട്ടികളുടെ ഇമ്പമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. കലാമേള ഇന്ന് സമാപിക്കും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment