മോങ്ങം സ്കൂളിൽ അവധി കാല ക്യാമ്പ് ഈ വർഷവും "ഒരുക്കം 2012"

       മോങ്ങം: പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകൂന്നതിനായി മോങ്ങം എ.എം.യു.പി സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മോങ്ങത്തെ മത രാഷ്‌ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അവധികാല പഠനക്യാമ്പ് ഈ വർഷവും നടത്താൽ തീരുമാനിച്ചു. കഴിഞ്ഞ വർഷം റംസാനിൽ പരീക്ഷണാർത്ഥം നടത്തിയ "ഒരുക്കം 2011" കുട്ടികളിൽ ഉണ്ടാക്കിയ വൻ മാറ്റങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ വിപുലവും ശാസ്ത്രീയവുമായ രീതിയിൽ പ്രശസ്തരായ വിദ്ധ്യാഭ്യാസ വിദ്ഗ്തരുടെ നേതൃത്വത്തിൽ സിലബസ് തയ്യാറാക്കി 23 ദിവസം നീണ്ട് നിൽക്കുന്ന അവധികാല ക്യാമ്പാണ് "ഒരുക്കം 2012" എന്ന പേരിൽ നടത്തുന്നത്. ജൂലൈ 23നു തിങ്കളാഴ്ച്ച ക്ലാസുകൾ ആരംഭിക്കും. 
     പഠന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കൂട്ടികൾക്ക് അടിസ്ഥാന അറിവുകൾ പകരാനും, വെത്യസ്ത കാരണങ്ങളാൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനാവാത്ത കുട്ടികളെ കണ്ടെത്തി ആത്മവിശ്വാസം പകരുകയുമാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. വ്യാഴവും വെള്ളിയും ഒഴികെ ആഴ്ച്ചയിൽ അഞ്ച് ദിവസം രാവിലെ പത്ത് മണി മുതൽ പന്ത്രണ്ട് മണിവരെ സ്കൂളിൽ വെച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വെക്തിത്വ വികസനത്തിനും സാംസ്കാരിക ഉന്നമനത്തിനും ഉതകുന്ന പ്രശസ്തരായ റിസോഴ്സ് പേഴ്സൺസിനെ പങ്കെടുപ്പിച്ച് ബോധവൽക്കരണ ക്ലാസുകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. 
      മോങ്ങം ഒരുമ ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ ബങ്കാളത്ത് ഉസ്മാൻ മാസ്റ്റർ കൺവീനറും, കെ.എം.ശിഹാബ് ജോയിന്റ് കൺവീ്രും സി.ടി.അലവി കുട്ടി ഡയർക്ടറുമായി ക്യാമ്പ് കമ്മിറ്റി രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷ്ത വഹിച്ച യോഗം അഞ്ചാം വാർഡ് മെമ്പർ ബി.കുഞ്ഞുട്ടി ഉത്ഘാടനം ചെയ്തു. ബി.ഉസ്മാൻ മാസ്റ്റർ, നിഷാദ് മാസ്റ്റർ, വെണ്ണക്കോടൻ ഇബ്രാഹിം മാസ്റ്റർ, കെ.എം ശിഹാബ് എന്നിവർ പ്രസംഗിച്ചു. കെ.എം ശാക്കിർ സ്വാഗതവും സി.ടി.അലവിക്കുട്ടി നന്ദിയും പറഞ്ഞു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment