മ‌അദനി നീതി നിഷേധം നിയസഭ ഇടപെടുക

    മോങ്ങം: പി ഡി പി ചെയര്‍മാന്‍ മ‌അദനിക്ക് നീതി നിഷേധിക്കുന്നതിനെതിരെ നിയമസഭ ഇടപെടമെന്ന് ആവശ്യപ്പെട്ട് പി ഡി പി നടത്തുന്ന നിയസഭ മാര്‍ചിന്റെ വാഹന പ്രചരണ ജാഥക്ക് മോങ്ങത്ത് സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റനും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ അലി കാടാമ്പുഴ, ജില്ലാ സെക്രടറി ജാഫറലി ദാരിമി, നേതാക്കളായ ഗഫൂര്‍ വാവൂര്‍ , ബാപ്പു പുത്തനത്താണി, യൂസുഫ് പാന്തറ,  ശ്രീജ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന മ‌അദനിയെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പത്ത്  വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലിലടക്കുകയും, നിരപരാധിയാണെന്ന് മജിസ്ട്രേറ്റ് കോടതിമുതല്‍ സുപ്രിം കോതി വരെ വിധിച്ച് വെറുതെ വിട്ട മ‌അദനിയെ വീണ്ടും ഒരു ഫാസിസ്റ്റ് ഗൂഡാലൊചനയുടെ ഫലമായി ബാഗ്ലൂര്‍ ജയിലിലടച്ച് കര്‍ണ്ണാ‍ടകയിലെ ബി ജെ പി ഗവണ്മെന്റ് പീഡിപ്പിക്കുകയാണ് ഇതിനെതിരില്‍ ജനരോഷണം ഉയരണമെന്നും അലി കാടാമ്പുഴ പറഞ്ഞു. ജാഥാ ക്യാപ്റ്റന് എ കെ ശാജഹാന്‍ ഹാരാര്‍പ്പണം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment