ലഹരിക്കെതിരെ മോങ്ങത്തെ സംഘടനകള്‍ ഒന്നിക്കുന്നു.

      മോങ്ങം: “ലഹരി മുക്ത മോങ്ങം” എന്ന ലക്ഷ്യവുമായി മോങ്ങത്തെ എല്ലാ സംഘടകളും ഒന്നിക്കുന്നു. മനുഷ്യനെ സര്‍വ്വ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെ മോങ്ങത്തെ എല്ലാ സംഘടനകളും കൈകോര്‍ത്തു ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗമാണ് “ലഹരി മുക്ത മോങ്ങം“ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. 
    കഴിഞ്ഞ ദിവസം മോങ്ങം മദ്രസാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായത് തന്നെ ലഹരി എന്ന മാരക വിപത്ത് നമ്മുടെ നാട്ടില്‍ നിന്ന് തുടച്ച് നീക്കേണ്ടതിന്റെ ആവിശ്യകത വിളിച്ചോതുന്നതായിരുന്നു. യോഗത്തില്‍ പങ്കെടുത്ത മോങ്ങത്തെ മൂന്ന് പള്ളികളിലെ ഇമാമുമാരും വളരെ ഗൌരവത്തോടെയാണ് ഈ വിഷയത്തില്‍ സംസാരിച്ചത്. മോങ്ങത്തെ കടകളില്‍ വില്‍പ്പനക്ക് വെച്ച ലഹരി ഉല്‍പ്പനങ്ങള്‍ നീക്കം ചെയ്യാനും ഉപയോഗിക്കുന്നവര്‍ക്ക് ആവിശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു. 
    നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഈ പദ്ധതിയുടെ വിജയത്തിനു അനിവാര്യമാണെന്നും ഈ തലമുറയെയും വരും തലമുറകളെയും നശിപ്പിക്കുന്ന  ഈ മഹാ വിപത്ത് നാട്ടില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. എല്ലാ സംഘടനകളില്‍ നിന്നുമുള്ള ഭാരവാഹികളെ ഉള്‍പെടുത്തി “ ലഹരി മുക്ത മോങ്ങം” എന്ന ലക്ഷ്യ പൂരത്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ ഒരു കമ്മിറ്റിക്കും യോഗം രൂപം നല്‍കി.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Very good beginning , Best of Luck - All . Full support from me.

Post a Comment