മോങ്ങത്ത് വാഹന പണിമുടക്ക് ഭാഗികം


      മോങ്ങം: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പന്ത്രണ്ടു മണിക്കൂര്‍ വാഹനപണിമുടക്ക് മോങ്ങത്ത് ഭാഗികം. വാഹനങ്ങള്‍ മിക്കതും ഓടി. പെരുന്നാള്‍ പ്രമാണിച്ച് ഓട്ടോറിക്ഷകള്‍ പണിമുടക്കിന് സഹകരിച്ചില്ല. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. പണി മുടക്കയതുകൊണ്ട് മോങ്ങത്തെ പെരുന്നാള്‍ വിപണി സജീവ മായിരുന്നു. ഫാന്‍സി,റെക്സ്റ്റയില്‍ കടകളിലും സ്ത്രീകളുടെയും കുട്ടികളുടെയും വന്‍ തിരക്കായിരുന്നു.
     പെട്രോള്‍ വില വര്‍ദ്ധവിനെതിരെ നടന്ന സമരത്തില്‍ പെട്രോള്‍ വാഹങ്ങളായ ബൈക്കുകളും ഓട്ടോ റിക്ഷകളും സ്വകാര്യ കാറുകളും നിരത്തിലിരങ്ങുകയും ലോറിയും ബസ്സും ഉള്‍പെടെയുള്ള ഡീസല്‍ വാഹങ്ങള്‍ മാത്രം പണി മുടക്കില്‍ പങ്കെടുക്കുകയും ചെയ്തത് ഈ ബന്ദ് ആര്‍ക്കു വേണ്ടി എന്നാ ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നമായി എന്നും മാറുന്ന അവസ്ഥയാണ്‌ ഈ പണിമുടക്കിലും നല്ലവരായ ജനങ്ങള്‍ കണ്ടത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment