സാമൂഹ്യ ദ്രോഹികള്‍ കുട്ടിച്ചാത്തന്മാരോ?” സോളിഡാരിറ്റി സെക്രട്രറി മുഷ്‍താഖ് പ്രതികരിക്കുന്നു


      ചെറുപുത്തൂര്‍: സോളിഡാരിറ്റിയുടെ പോസ്റ്റര്‍ ഒരിക്കല്‍ നശിപ്പിച്ചതിന് ശേഷം ഒട്ടിച്ച പോസ്റ്ററുകളും സാമൂഹ്യ ദ്രോഹികള്‍ വീണ്ടും നശിപ്പിച്ചു. പിറ്റേ ദിവസം രണ്ടു ചുമരുകള്‍ എഴുതാന്‍ വേണ്ടി വൈറ്റ് വാഷ്‌ ചെയ്തപ്പോള്‍ ചുമരില്‍ ചവിട്ടടി അടയാളം! “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” എന്ന സിനിമയില്‍ ചുമരില്‍ ചവിട്ടി നടക്കുന്ന രംഗം ഉണ്ട്. അത്തരം ആളുകള്‍ ഇവിടെയും ഉണ്ടോ! ചുമര്‍ ചവിട്ടി വൃത്തികേടാക്കുകയും പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ സോളിഡാരിറ്റി വീണ്ടും പ്രതിഷേധിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച ലീഗ് നേതാവിന് പ്രത്യേകം നന്ദി.

  ഇനി, സോളിഡാരിറ്റിയുടെ ആദ്യ പോസ്റ്റര്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ഛതിനെതിരെ സോളിരാരിറ്റി ചെരുപുത്തൂര്‍ ഘടകം പ്രതിഷേധിച്ച വാര്‍ത്ത വായിച്ചപ്പോള്‍ രോഷം പൂണ്ടു KMCC പുല്‍പറ്റ പഞ്ചായത്ത് 18-‍ാം വാര്‍ഡ്‌ സെക്രടറി പ്രതികരിച്ചത് വായിച്ചപ്പോള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും പ്രതികരിക്കാതിരുന്നാല്‍ മറ്റൊരു അവസരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാലും, മറ്റു വായനക്കാരില്‍ ഉണ്ടാവാനിടയുള്ള തെറ്റിധാരണകള്‍ തിരുത്തുവാനും കൂടിയാണീ മറുപടി.
    സോളിഡാരിറ്റിയുടെ പ്രതിഷേധക്കുറിപ്പില്‍ മുസ്ലിം ലീഗിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തകരെയോ കുറിച്ചോ യോതൊരു സൂചനയും ഇല്ലാത്ത സ്ഥിതിക്ക് ഞങ്ങളെയാണ് ടാര്‍ഗെറ്റ്‌ ചെയ്യുന്നത് എന്ന് പറയുന്നത് എത്ര അപഹാസ്യമാണ്.
    പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമോ മുന്‍മ്പോ ചെരുപുത്തൂരിലെ ജമാഅത്തുകാര്‍ മുസ്ലിം ലീഗിനെയോ അതിന്റെ പ്രവര്‍ത്തകരെയോ കുറിച്ച് കുപ്രചാരണങ്ങള്‍ നടത്തിയിട്ടില്ലായെങ്കിലും ജനങ്ങള്‍ക്കും മാന്യ സഹോദരനുമാറിയാവുന്ന കുപ്രചാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. കുപ്രചരണം നടത്തുന്ന ജമാഅത്തുകാര്‍ക്ക് ഇനിയെങ്കിലും അറിയാന്‍ സാധിക്കട്ടെ തങ്ങള്‍ ഇത് വരെ നടത്തിയ കുപ്രചരണം എന്തെന്ന്!
   ചെരുപുത്തൂരിലെ മസ്ജിദുല്‍ ഹുദാക്ക്  സമീപം സ്ഥാപിക്കപ്പെടുന്ന സുന്നി-മുജാഹിദ്‌ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടതായി സുന്നി-മുജാഹിദ്‌ സഹോദരന്മാരില്‍ നിന്നും ഇതുവരെ പരാതിയുയര്‍ന്നിട്ടില്ല. ചെരുപുത്തൂരില്‍ വാദപ്രദിവാദമോ ഖണ്ഡന മണ്ഡനമോ പോലും ഇത് വരെ നടന്നിട്ടില്ല. അത്രക്കും സൌഹാര്‍ദപരമാണ് സംഘടനകളുമായി ഞങ്ങളുടെ ബന്ധം. ആ വിഷം ഇവിടെ ചിലവാക്കല്ലേ, ചിലവാക്കാനും നോക്കേണ്ട. പ്രബുദ്ധരാണ് ചെരുപുത്തൂരുകാര്‍.
     ചെരുപുത്തൂരില്‍ ജമാഅത്ത് നടത്തിയ ഏതു പരിപാടിയിലാണ് മറ്റു സംഘടനാ പ്രതിനിധികള്‍ അഥിതികളായിട്ട് ഇല്ലാതായത്? ലീഗ് നേതാവ് ജമാഅത്ത് പരിപാടിയില്‍ അധ്യക്ഷനായിട്ടുണ്ട്. അവസാനമായി നടന്ന  അവാര്‍ഡ്‌ ദാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഉല്‍ഘാടകനായി ക്ഷണിച്ചില്ലേ? ഈദ്‌ സുഹൃത് സംഗമത്തില്‍ ബ്ലോക്ക്‌ മെമ്പറെയും മുന്‍ വാര്‍ഡ്‌ മെമ്പറെയും ക്ഷണിച്ചില്ലേ? ഇതാണ് ഞങ്ങളുടെ പ്രതിപക്ഷ ബഹുമാനം. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടോ? ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് കൊട്ടി ക്കലാശത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണപ്രസംഗത്തിനു വേണ്ടി  സ്വന്തം മൈക് സെറ്റ് ഓഫ്‌ ആക്കി അവസാനത്തെ വിലപ്പെട്ട പ്രചാരണ സമയം നിങ്ങള്‍ക്ക് ഒഴിവാക്കി തന്നവരാന് ഞങ്ങള്‍. സങ്കുചിത സംഘടന ചിന്താഗതിക്കള്‍ക്കപ്പുറത്ത് ആരോപണങ്ങള്‍ക്ക് അൽപ്പം മാന്യത പുലര്‍ത്തുന്നത് നന്നായിരിക്കും. 
    കുടിവെള്ള പദ്ധതി മുടക്കിയതിനെ കുറിച്ചും സോളിഡാരിറ്റി നടത്തിയെന്ന് പറയുന്ന മദ്യ സല്ക്കാരത്തെക്കുറിച്ചും പറയുന്നവര്‍ക്ക് അതിന്റെ തെളിവ് നല്‍കാന്‍ സാധിക്കുമെങ്കില്‍ നന്നായിരുന്നു.
ജമാഅത്തുകാരും അറിയട്ടെ തങ്ങളെങ്ങനെയാണ് കുടിവെള്ള പദ്ധതി മുടക്കിയതെന്നും സോളിഡാരിറ്റിയുടെ മദ്യ സല്‍‍ക്കാരം എങ്ങിനെയെന്നും. പദ്ധതികള്‍ പ്രഖാപിച്ചാല്‍ എങ്ങിനെയാണ് നടപ്പിലാക്കുക എന്നും ഞങ്ങള്‍ക്കറിയാം എന്ന നിങ്ങളുടെ ധാര്‍ഷ്ട്യം ഉണ്ടല്ലോ, എക്സ്പ്രസ്സ്‌ ഹൈ വേയും നിങ്ങളായിരുന്നല്ലോ പ്രഖ്യാപിച്ചത് എന്നിട്ട് അതെവിടെയാണ് നടപ്പായത്? വികസനത്തിന്റെ മൊത്തം കണക്കുകള്‍ കേരളം ഒന്നാകെ ചോദിച്ചു കൊണ്ടിരിക്കുകയാണ് സോളിഡാരിറ്റി. ചെരുപുത്തൂരില്‍  ഇതുവരെ നടന്ന വികസനവും നമുക്ക് ഇനി നമുക്ക് ചര്‍ച്ച ചെയ്യാം.

 മുഷ്‍താഖ്
സെക്രടറി
സോളിഡാരിറ്റിചെറുപുത്തൂര്‍.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ജമാആത്തു കാരുടെ സ്ഥിരം ശ്യ്ളിയില്‍ മുഷ്താക് എഴുതിയ ലേഖനം കലക്കി...എവിടെയും തൊടാതെ,എന്നാല്‍ എല്ലാരേയും തൊട്ടു വന്ദിച്ചു,വരികല്‍ക്കിടയിലൂടെ എല്ലാവറെയും പ്രതിപാദിച്ചു ......ചെരുപതൂരില്‍ തുടങ്ങി എക്സ്പ്രസ്സ്‌ ഹൈവേ യില്‍ അവസാനിക്കുന്ന മുശ്തകിന്ടെ ലേഖനത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തെ കുറിച്ചും,ആഗോളവല്‍കരണത്തെ കുറിച്ചും പരാമര്‍ശം ഇല്ലാതെ പോയതില്‍ ഈ വിനീതന്‍ ആശ്ചര്യം രേഖപെടുത്തുന്നു!.

Post a Comment