പഞ്ചായത്ത് കേരളോത്സവം: കലാ മേള സമാപിച്ചു.

    മൊറയൂര്‍ : മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ സമാപിച്ചു. മൊറയൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ വെച്ച് നടന്ന പരിപാടി ചലചിത്ര ഗാന രചയിതാവ് രമേഷ് കാവ് ഉല്‍ഘാടനം ചെയ്തു. ഗാന രചയിതാവ് എന്ന നിലയില്‍ ഞാന്‍ പിറകോട്ട് ചിന്തിക്കുമ്പോള്‍ ഇതു പോലെയുള്ള കേരളോത്സം പോലെയുള്ള പരിപാടികളില്‍ നിന്നാണ് എനിക്ക് മേല്‍‌വിലാസം കിട്ടിയതെന്നും കേരളോത്സവം പരിപാടി നിസാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. വേദിയില്‍ കുമാരനാശാന്റെ കവിതയും അദ്ദേഹം ആലപിച്ചു. 
   മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.സക്കീന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ , യൂത്ത് കോഡിനേറ്റര്‍ കെ.എസ്.ഇ. മുജീബ് റഹിമാന്‍ , ബ്ലോക്ക് അംഗം പി.സുലൈമാന്‍ , പഞ്ചായത്ത് മെമ്പര്‍മാരായ ആമിന ടീച്ചര്‍ , കെ.എം റഷീദ് , പി.മണി, ഇ.സി.മൊയ്തീന്‍ കുട്ടി, ഇ.സുര്‍ജിത്ത്, വിവിധ യുവജന സംഘടനാ ഭാരവാഹികളായ വി.ടി.ശിഹാബ്, സി.ഹംസ, ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ ക്ലബ്ബുകളുടെ   സഹകരണം വേണ്ടത്ര ഉണ്ടായില്ല എന്നുള്ളത് ശ്രദ്ധേയമായിരുന്നു. കേരളൊത്സവത്തിന്റെ രണ്ടാം ഘട്ടമായ കായിക മത്സരങ്ങള്‍ അടുത്ത് ഞാറാഴ്ച്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment