ഭൂരഹിത തൊഴിലാളികള്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നു

        മോങ്ങം: മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ലക്ഷം വീട് പദ്ധതി പ്രകാരം വിലക്ക് വാങ്ങിയ തടപ്പറമ്പിലെ 2.43 ഏക്കര്‍ ഭൂമി ഭൂരഹിത തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിന്നായിയുള്ള അപേക്ഷ ഫോറം പഞ്ചായത്തില്‍ ഓഫീസില്‍ വിതരണം ആരംഭിച്ചു. അര്‍ഹതയുള്ളവര്‍ക്ക് നേരിട്ട് അപേക്ഷ ഫോറം സൌജന്യമായി കൈപറ്റാവുന്നതാണ്. 
   അരിമ്പ്ര മോങ്ങം പ്രദേശത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കുറയാതെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകര്‍ . സ്വന്തമായോ കൂട്ടമായോ ഭൂമിയില്ലാത്തവര്‍ക്ക് നാല് സെന്റ് വീതം ഭൂമി പതിച്ച് നല്‍കും. മൊത്തം ഭൂമിയുടെ പകുതിഭാഗം പട്ടിക ജാതിക്കാര്‍ക്കായി മാറ്റിവെക്കും. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഭൂമിയില്ല എന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറൂടെ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചായത്ത് സെക്രടറിക്കാണ് അപ്പെക്ഷ സമര്‍പ്പിക്കേണ്ടത്.പട്ടിക ജാതിക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പട്ടിക ജാതിക്കാരായ അപേക്ഷകര്‍ എണ്ണം തികയാത്ത പക്ഷം പഞ്ചായത്തിലെ ഇതര പ്രദേശങ്ങളിലെ അപേക്ഷകരേയും പരിഗണിക്കുന്നതാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment