വിദ്ധ്യഭ്യാസ അവകാശ നിയമ ബോധവല്‍കരണ ക്ലാസ്സ് നടത്തി

         മോങ്ങം: ചെറുപത്തൂര്‍ ജി എം എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച വിദ്ധ്യഭ്യാസ അവകാശ നിയമ ബോധവല്‍ക്കരണ ക്ല്ലാസ്സും കുട്ടികള്‍ക്കുള്ള സൈക്കിള്‍ സവാരി പരിശീലനവും പുല്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറ‌ഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ചെറി അദ്ദ്യക്ഷത വഹിച്ചു. ശിവദാസന്‍ മാസ്റ്ററും, രവീന്ദ്രന്‍ മാസ്റ്ററും ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ പി ബാലകൃഷ്ണന്‍ സ്വാഗതവും, നൂര്‍ശരീഫ പള്ളിയാളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പി ടി എ യോഗം സ്കൂളിലെ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് ആവശ്യമായ അരിയും പയറും മാവേലി സ്റ്റോറുകളില്‍ എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment