ലഹരി മുക്ത മോങ്ങം പ്രഖ്യാപന സമ്മേളനം വന്‍ വിജയം


             

      മോങ്ങം: “ലഹരി മുക്ത മോങ്ങം“ എന്ന പ്രമേയവുമായി ഇന്നലെ മോങ്ങം അങ്ങാടിയില്‍  പ്രഖ്യാപന സമ്മേളനം നടന്നു. മോങ്ങത്തെ എല്ലാ ജന വിഭാഗങ്ങളും ഒത്ത് ചേര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടി മോങ്ങത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വവും വന്‍ വിജയവുമായിരുന്നു. സമ്മേളനത്തില്‍ മോങ്ങത്ത് മൂന്ന് പള്ളി ഇമാമുമാരും പങ്കെടുത്തു. മഹല്ല് വലിയ ജുമുഅത്ത് പള്ളി ഖാളി അഹമ്മദ് കുട്ടി ബാഖവിയാണ് യോഗം നിയന്ത്രിച്ചത്.
    പണം, കൂട്ട്കെട്ട്, ചോദിക്കാന്‍ ആളില്ലായ്മ എന്നിവയാണ് മദ്യാസക്തി  വളര്‍ത്തിയതെന്ന്  തുടര്‍ന്ന് സംസാരിച്ച ഉമ്മുല്‍ ഖുറാ മസ്ജിദ് ഇമാം ഇബ്രാഹീം സഖാഫി കൊട്ടൂര്‍ പറഞ്ഞു. മദ്യ ഉപയോഗം ഓരോ ദിനവും നമ്മുടെ നാട്ടില്‍ വര്‍ദ്ദിക്കുകയാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിക്ശദീകരിച്ചു. 2011ല്‍ നമ്മുടെ നാട്ടില്‍  670 കോടി  മദ്യമാണ് വിറ്റഴിച്ചത്, 2015 ആവുന്നതോടെ ഇത് 1900 കോടി കവിയും എന്നാണ് കണക്ക്. അതായത് വര്‍ഷം തോറും മൂന്നിരട്ടി കണ്ടാണ് മദ്യ ഉപയോഗം വര്‍ദ്ദിക്കുന്നത്. മദ്യ വില്പനയിലൂടെ നമ്മുടെ ഖജനാവിന് ഈ വര്‍ഷം ലഭിച്ച വരുമാനം 50700കോടി രൂപയാണ്, 2015 ആവുന്നതോടെ ഇത് 1,40,000 കോടി രൂപയാവുമെന്നും സഖാഫി പറഞ്ഞു. 
      ഖുര്‍‌ആനിനേയും ഹദീസിനേയും ഉദ്ദരിച്ചാണ് പിന്നീട് സംസാരിച്ച അഹമ്മദ് കുട്ടി ബാഖവിയും മസ്ജിദുല്‍ അമാന്‍ ഇമാം പി പി മുഹമ്മദ് മദനിയും ലഹരിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തിയത്. മദ്യം കുടിക്കുന്നതും കുടിപ്പിക്കുന്നതും ആഘോഷങ്ങളെ തിമിര്‍ത്തിയാടാന്‍  മദ്യം ഉപയോഗിക്കുന്നതും കടുത്ത തെറ്റാണെന്നും ഇങ്ങിനെ ചെയ്തവര്‍ തൌബ ചെയ്ത് മടങ്ങണമെന്നും അവര്‍ പറഞ്ഞു. ലഹരിക്കെതിരെയുള്ള ഈ കൂട്ടായ്മയെ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്നും, ഇത്തരം ഒത്ത് ചേരലുകള്‍ നാട്ടിലെ അനാചാരങ്ങള്‍ തുടച്ചുമാറ്റാനും ഉതകുമെന്നു അവര്‍ പറഞ്ഞു. 
  വെത്യസ്ഥ വീക്ഷണ കോണുകളിലും സംഘടനകളിലുമുള്ള നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളുമായിട്ടുള്ളവരെങ്കിലും അത്തരം അഭിപ്രായ വെത്യാസങ്ങളൊക്കെ മാറ്റി വെച്ച് നാടിന്റെ പൊതുശത്രുവായ ലഹരിക്കെതിരെ ഒന്നിച്ച് ഒരു മെയ്യായി ഇരുന്നത് ഈ വിഷയത്തിന്റെ കാലിക പ്രസ്ക്തി വിളിച്ചോതുന്നതും ലഹരിക്കെതിരെ തുടങ്ങുന്ന പോരാട്ടത്തിന്റെ ശക്തിയുമാണ്  കാണിക്കുന്നത്. “ലഹരി മുക്ത മോങ്ങം“ പ്രോഗ്രാം കണ്‍‌വീണര്‍ കെ മൊയ്തീന്‍ ഹാജി സ്വാഗതവും കെ എം മഹ്‌മൂദ് ശിഹാബ് നന്ദിയും പറഞ്ഞു.

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മാഷാ അല്ലാഹ്...നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഇത്തരം തിന്മകളെ ഉന്മൂലനം ചെയ്യുന്നതില്‍ കൈ കോര്‍ത്ത എല്ലാവര്ക്കും നന്ദി.!!

ഈ ലഹരി വിഭാഗത്തില്‍ സിഗരറ്റ് വലിയും ഉള്പെടില്ലേ..??
ഇല്ലെങ്കില്‍ ഉള്പെടുതനമെന്നപെക്ഷ!!!
അതും നമ്മുടെ കുടുംബങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു..!!!

വളരെ നല്ലത് , എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ ഇതിന്‍റെ ഭാഗമായി കൈകൊണ്ട നടപടികള്‍ എന്തെങ്ങിലുമുണ്ടോ ?. പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കള്‍ മോങ്ങത്ത് നിരോദിച്ചോ. അതോ ഇപ്പോയും വില്കുന്നുണ്ടോ ?....... മറ്റെന്തെങ്ങിലും തുടര്‍ നടപടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടോ ?...കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു ....

നിരന്തര ഫോളോ അപ്പ്‌ നിര്‍ബന്ധം. തുടക്കത്തിലുള്ള ആവേശം നടപ്പിലാക്കുന്നതിലും കാണിച്ചാല്‍ റിസള്‍ട്ട്‌ ഉറപ്പ്. എല്ലാ വിധ ആശംസകളും സഹകരണവും ഉറപ്പ് നല്‍കുന്നു.

Thank God! Al Hamdulillah,,Pray for continue as it is???Please remember about Marriage Band and ganamela function banned but, there is some corporate people still in the Mongam...Be careful. Every thing bigins but ....

Post a Comment