പ്രവാസികള്‍ ഐക്യത്തോടെ നില്‍ക്കണം. ബീരാന്‍കുട്ടി ഹാജി.

     ജിദ്ദ: പ്രവാസികള്‍ ഐക്യത്തോടെ നില്‍ക്കണമെന്നും, നിങ്ങള്‍ കുടുംബങ്ങളുടേയും നാട്ടുകാരുടേയും കാര്യങ്ങള്‍ നോക്കുന്നതോടപ്പം തന്നെ സ്വന്തം കാര്യങ്ങളും ശ്രദ്ദിക്കണമെന്ന് മോങ്ങം മഹല്ല് പ്രസിഡന്റ് ബങ്കാളത്ത് ബീരാന്‍ കുട്ടിഹാജി പറഞ്ഞു. ജിദ്ദ മോങ്ങം മഹല്ല് റില്ലീഫ് കമ്മിറ്റി ശറഫിയ്യ മോങ്ങം ഹൌസില്‍ ഹാജിമാര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് മോങ്ങം മഹല്ലിലെ കാരണവര്‍ കൂടിയായ ബീരാന്‍‌കുട്ടി ഹാജി തന്റെ നാട്ടുകാരായ പ്രവാസികളെ ഉത്ബോധിപ്പിച്ചത്.  അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മോങ്ങം മഹല്ല് പള്ളി, മദ്രസ കമ്മിറ്റികള്‍ക്കിപ്പോള്‍ സാമ്പത്തികമായി നല്ല നില കൈവരിക്കാനായിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 
         സി.കെ.അലിയുടെ ഖിറാ‍‌അത്തോടെ ആരംഭിച്ച സ്വീകരണ യോഗത്തില്‍ ജിദ്ദ മോങ്ങം മഹല്ല് റില്ലീഫ് കമ്മിറ്റി പ്രസിഡന്റ് കെ അലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. കണ്‍‌വീനര്‍ സി.കെ ആലികുട്ടി, ട്രഷറര്‍ സികെ നാണി എന്നിവര്‍ ആശംസ പ്രസംഗം നടത്തി, ജോയിന്റ് സെക്രടറി സി.ടി അലവികുട്ടി സ്വാഗതവും ജലീല്‍ ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. ഹാജിമാരായ ഇസ്മായീല്‍, മുഹമ്മദുണ്ണി ഹാജി, ബി.കുഞ്ഞിപ്പ എന്നിവര്‍ സമ്പന്തിച്ചു. ബി.ബഷീര്‍ ബാബു, അല്ലിപ്ര അലവി ഹാജി, എം.സി.അഷ്‌റഫ് എന്നിവര്‍ മക്കയില്‍ നിന്നു ഹാജിമാരെ കൊണ്ട്‌ വന്നു. പാറ കുഞ്ഞു, ചേങ്ങോടന്‍ ഹുമയൂണ്‍ കബീര്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment