ഉപജില്ലാ കായിക മേള എല്‍.പി വിഭാഗത്തില്‍ മോങ്ങം സ്കൂള്‍ ഒവറോള്‍ ചമ്പ്യന്മാര്‍

     മോങ്ങം : കൊണ്ടോട്ടി ഉപ ജില്ലാ കായിക മേളയില്‍ എല്‍ പി വിഭാഗത്തില്‍   മോങ്ങം എ എം യു പി സ്കൂള്‍ ഓവറോള്‍ ചമ്പ്യന്മാരായി. മോങ്ങം സ്കൂളിലെ ഫഹ്‌മിത തസ്ലിമിനെ വ്യക്തികത ചമ്പ്യനായി തിരഞ്ഞെടുത്തു. കായിക മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്ധ്യാര്‍ത്ഥികളെ സ്കൂളില്‍ വെച്ച് ആദരിച്ചു. കായിക പ്രതിഭകള്‍ക്ക്  ആലുങ്ങപൊറ്റ കാശ്‌മീര്‍ യൂത്ത്‌സ് മെഡലുകളും, മോങ്ങം ജെ സി ഐ സമ്മാനങ്ങളും നല്‍കി. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സി ഹംസയും വൈസ് പ്രസിഡന്റ് കെ എം ശാകിറും സംബന്ധിച്ചു. പുളിക്കല്‍ എ എം എം ഹൈസ്കൂളില്‍ വെച്ചാണ് ഉപജില്ല കായിക മേള നടന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment