ദര്‍ശന ക്ലബ്ബിന് സ്പോര്‍ട്സ് കിറ്റ് ലഭിച്ചു


        
        മലപ്പുറം : മോങ്ങം ദര്‍ശന ക്ലബ്ബിന് സ്പോര്‍ട്സ് കിറ്റ് ലഭിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് എന്‍ വൈ കെ സ്പോര്‍ട്സ്  കിറ്റ് വിതരണം നടത്തിയത്. ജില്ലയിലെ 2168 യൂത്ത് ക്ലബ്ബുകളില്‍ നിന്ന് പ്രവര്‍ത്തന മികവിന്റെ അട്സ്ഥാനത്തില്‍ തിരഞ്ഞെടുത്ത് നാല്‍‌പത്തെട്ട്  ക്ലബ്ബുകള്‍ക്കാണ് വിവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. 
      മലപ്പുറം സിവില്‍‌ സ്റ്റേഷനിലെ ഹംസ തയ്യില്‍ ഓഡിറ്റോറിയത്തില്‍  നടന്ന  ചടങ്ങില്‍  ടൂറിസം പിന്നോക്ക ക്ഷേമ പട്ടികജാതി  വകുപ്പുമന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 2010-2011 ജില്ലാ യൂത്ത് അവാര്‍ഡ്  വിതരണം മന്ത്രി  അനില്‍ കുമാറും സ്പോര്‍ട്സ്  കിറ്റ് വിതരണം  സ്ഥലം എം എല്‍ എ പി.ഉബൈദുള്ളയും നിര്‍വഹിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment