തുലാ വര്‍ഷത്തില്‍ മുങ്ങി കുളിച്ച് മോങ്ങം

         മോങ്ങം: തുലാം പത്ത് കഴിഞ്ഞാല്‍ പിലാ പൊത്തിലും കിടക്കാമെന്നാണ് പഴമൊഴിയെങ്കിലും പത്തും പതിനഞ്ചും കഴിഞ്ഞിട്ടും തോരാത്ത മഴയിലാണ് മോങ്ങം. ഇന്നലെയും ഇന്നുമായി മോങ്ങത്ത് ശക്തമാ‍യ മഴയുണ്ടായി. ഉച്ചക്ക് ആരംഭിച്ച രാത്രി വൈകിയും തുടരുന്നതിനാല്‍ മോങ്ങം അങ്ങാടിയില്‍ റോഡെല്ലാം വെള്ളം കവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും ഓവുചാലുകള്‍ ആഴം കുറവായതിനാലും ഖര മാലിന്യങ്ങളും ഓവുചാലില്‍ നിശ്ചേപിക്കുന്നതിനാലും വെള്ളം ഉഴുക്ക് തടസ്സ പെടുന്നതും റോഡിലേക്ക് വെള്ളം കയറാന്‍ കാരണമാകുന്നുണ്ട്. ശക്തമായ തുലാ വര്‍ഷം കിണറുകളിലും മറ്റും വെള്ളം കൂടാന്‍ കാരണമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment