ധന്യ സഹായ ചികിത്സാ സമിതി രൂപീകരിച്ചു


    ചെറുപുത്തൂര്‍: പുല്‍പറ്റ പഞ്ചായത്തിലെ ചെറുപത്തൂര്‍ തണ്ണീം‌ പാറയില്‍ താമസിക്കുന്ന ഗോപിയുടെ മകള്‍ ധന്യയുടെ ചികിത്സക്കായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ഇരുപത്തിനാല് വയസ്സ് പ്രായവും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ ധന്യ ഇരു വൃക്കകളും തകരാറിലായതിനാല്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ അച്ചനും ഭര്‍ത്താവിനും ധന്യയുടെ ചികിത്സക്കാവശ്യമായ  ഭീമയായ സംഖ്യ കണ്ടെത്താന്‍ ആകാത്തതിനാലും ഉദാരമതികളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. 
      രോഗ ചികിത്സക്കായി ഉദാരമതികളുടെയും മറ്റും സഹായം കൊണ്ടും ഇതിനകം തന്നെ ഭീമമായി ഒരു സംഖ്യ ചെലവഴിച്ച ഈ കുടുംബം കടുത്ത കട ബാധ്യത കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. നിത്യ ചിലവിന് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഭാരിച്ച ചികിത്സാ ചിലവ് വഴി കണ്ടെത്തുവാന്‍ കഴിയാത്തതിനാല്‍ പ്രൊഫസര്‍ മുഹമ്മദ് മാസ്റ്റ്‌ര്‍ ചെയര്‍മാനും വി.മുഹമ്മദലി കണ്‍‌വീനറും എം.സി.ഇബ്രാഹീം ഹാജി ട്രഷററുമായ ധന്യാ ചികിത്സാ സഹായ സമിതി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. മോങ്ങം എം ഡി സി ബാങ്കില്‍ സേവിങ്ങ്  എക്കൌണ്ട് നമ്പര്‍ 29 ഓപ്പണ്‍ ചെയ്തിരിക്കുന്നു. 
     ദുരിതാവസ്തയിലുള്ള ഈ രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചൂ കൊണ്ടുവരാന്‍ ഉദാരമതികളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9846915030 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment