പെരുന്നാള്‍: മിനി ഊട്ടിയിലേക്ക് ജന പ്രവാഹം

      അരിമ്പ്ര:  പെരുന്നാള്‍ ആഘോഷത്തിനായി അരിമ്പ്ര മലയിലെ മിനി ഊട്ടിയിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹം. പെരുന്നാളിന്റെ സായഹ്ന സന്ധ്യ ആഘോഷമാക്കുന്നതിന്നു  വേണ്ടിയാണ് ജനങ്ങള്‍  മിനി ഊട്ടിയിലേക്ക് ഒഴുകി എത്തിയത്. മനോഹരമായ പ്രകൃതി സൌന്ദര്യം ആസ്വാധകരമാക്കാന്‍ പലരും കുടുംബ സമേതമാണ് ഇവിടെ എത്തിയത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നാ‍യി ധാരാളം പേര്‍  മിനി ഊട്ടിയിലെത്തി. പൂക്കോട്ടൂര്‍ വഴിയും , മോങ്ങം,  അരിമ്പ്ര, മൊറയൂര്‍ , മുസ്ലിയാരങ്ങാടി, കുന്നുംപുറം, ചെരിപ്പടി എന്നീ റോഡുകളിലൂടെയാണ്  ജനങ്ങള്‍ ഇവിടെക്ക് ഒഴുകിയെത്തൂന്നത്. 
   എല്ലാ ദിവസങ്ങളിലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഇവിടെക്ക് സന്ദര്‍ശകരെത്തുന്നുണ്ട്.  സ്കൂളുകളില്‍ നിന്നും വിദ്ധ്യാ‍ര്‍ത്ഥികളും അദ്ധ്യാപകരും അടക്കമാണ് ഇവിടെക്ക് സന്ദര്‍ശനത്തിനെത്തൂന്നത്. സന്ദര്‍ശകരെ പ്രതീക്ഷിച്ച് വിവിധ തരം കച്ചവടക്കാരും ഇപ്പോള്‍ ഇവിടെ സജീവമായിട്ടുണ്ട്. സംസ്ഥാന ടൂറിസം മന്ത്രി അനില്‍ കുമാര്‍ ഈ ആഴ്ച്ചയില്‍ ഇവിടം സന്ദര്‍ശനം നടത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഇരിപ്പിടവും സുരക്ഷാ വലയവും നിര്‍മിക്കുവാന്‍ ടൂറിസം വകുപ്പ് തയ്യറാകണമെന്ന ആവശ്യം ഇതിനോടകം തന്നെ പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നു കഴിഞ്ഞു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

കഴിഞ്ഞ തവണ നാട്ടിലായിരുന്നപ്പോള്‍ ഞങ്ങളൊരുകൂട്ടം സുഹൃത്തുക്കള്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. വളരെ മനോഹരമായ കാഴ്ച്ചകളൊരുക്കി പ്രകൃതി നമ്മെ വിസ്മയിപ്പിക്കുന്നു. നമ്മുടെ അടുത്ത പ്രദേശമായിരിന്നിട്ടു കൂടി പലര്‍ക്കും ഇവിടം അറിയാതെ പോകുന്നതെന്ത്..?

Post a Comment