ഉപജില്ലാ ശാസ്ത്ര മേള: ആറാം തവണയും മോങ്ങം സ്കൂള്‍ ജേതാക്കള്‍

        മോങ്ങം: കൊണ്ടോട്ടി ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ മോങ്ങം എ എം യുപിസ്കൂളിളിന് തിളക്കമാര്‍ന്ന വിജയം. തുടര്‍ച്ചയായ ആറാം തവണയാണ് മോങ്ങം സ്കൂള്‍ ഈ നേട്ടം  ആവര്‍ത്തിക്കുന്നത്. യു പി വിഭാഗം ശാസ്ത്ര മേളയിലും, യു പി, എല്‍ പി വിഭാഗം പ്രവൃത്തി പരിചയ മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കൂടാതെ എല്‍ പി വിഭാഗം ഗണിത മേളയില്‍ ഓവറോളോടെ രണ്ടാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കി. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്ധ്യാര്‍ത്ഥികള്‍ മോങ്ങത്ത് പ്രകടനം നടത്തി. വിജയാഹ്ലാദ പ്രകടനത്തിന് സ്കൂള്‍ പ്രധാനദ്ധ്യാപിക വത്സല ടീച്ചറും, പി ടി എ പ്രസിഡന്റ് സി ഹംസയും നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment