മക്കയില്‍ വാഹനാപകടം മോങ്ങം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു

            ജിദ്ദ: മക്കയില്‍ വാഹനാപകടത്തില്‍ നിന്നും മോങ്ങം സ്വദേശി അല്‍ഭുതകരമായി രക്ഷപ്പെട്ടു. മോങ്ങം ചെരിക്കക്കാട് സി.കെ.യു.മൌലവിയുടെ മകന്‍  സി.കെ.അഷ്‌റഫിന്റെ വാനാണ് നാല് ദിവസം മുമ്പ് മക്കയില്‍ ശാറാ സിത്തീനില്‍ വെച്ച് ഹജ്ജാജികളെ കൊണ്ടുപോവുകയായിരുന്ന ജോര്‍ദ്ദാന്‍ ബസ്സുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഹിമാദ് എന്ന റൊട്ടിക്കമ്പനിയിലെ സെയില്‍‌സ്മാനായ അദ്ദേഹം  ജിദ്ദയില്‍നിന്നും മക്കയിലേക്കുള്ള റൊട്ടി സെയില്‍ കഴിഞ്ഞു മടങ്ങവെയാണ്  അപകടം സംഭവിച്ചത്. 
     നല്ല വേഗതയില്‍ പൊകുന്ന സമയത്ത് മുന്നില്‍ കയറിയ വാഹനത്തെ രക്ഷപെടുത്താന്‍ ബസ്സ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ തൊട്ട് പിറകെ ഉണ്ടായിരുന്ന അഷ്‌റഫ് ഓടിക്കുന്ന വാന്‍ പിറകില്‍ ഇടിക്കുകയാ‍യിരുന്നു. ശക്തമായ ഇടിയില്‍ വാനിനു സാരമായ കേടുപാടുകള്‍ പറ്റിയെങ്കിലും അദ്ദേഹത്തിന് യാതൊരു പരിക്കും സംഭവിക്കാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇത്തരം ട്രിപ്പുകളില്‍ മിക്ക ദിവസങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരെങ്കില്‍ കൂടെയുണ്ടാകാറുണ്ടെന്നും അപകട സമയത്ത് ആരും കൂടെയില്ലതിരുന്നതുകൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായെന്നും അഷ്‌റഫ് എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment