ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പലിശ രഹിത നിധി വായ്പാ വിതരണം തുടങ്ങി

      ശറഫിയ്യ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച പലിശ രഹിത  നിധിയുടെ വായ്പാ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച്ച ശറഫിയ്യ മോങ്ങം ഹൌസിൽ വെച്ച് നടന്ന മാസാന്ത മഹല്ല് കമ്മിറ്റി യോഗത്തിൽ വെച്ച് ആദ്യ പലിശ രഹിത വായ്പ ചേങ്ങോടൻ കബീറിന് നൽകികൊണ്ട് സെക്രട്ടറി അൽമജാൽ അബ്ദുറഹ്‌മാൻ ഹാജി  ഉൽഘാടനം ചെയ്തു. 
    ജോലിക്കിടെ കല്ല് വെട്ട് മെഷീൻ ദേഹത്തേക്ക് മറിഞ്ഞ് കാലിനു ഗുരുതരമായി പരിക്കേറ്റ മോങ്ങം പനപ്പടിക്കല്‍ പി.ടി. ഷഫീഖിന് ചികിത്സാ സഹായമായി പതിനായിരം രൂപ അനുവധിക്കാനും യോഗം തീരുമാനിച്ചു. മഹല്ല് റിലീഫ് കമ്മിറ്റിയുടെ പന്ത്രണ്ടാമത് വാർഷികവും കുടുംബ സംഗമമവും ജനുവരി മദ്ധ്യത്തോടെ നടത്താനും യോഗത്തിൽ തീരുമാനമെടുത്തു. എം.സി.അഷ്‌റഫിന്റെ ഖിറാ‌അത്തോടെ ആരംഭിച്ച യോഗത്തില്‍ സി.കെ ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.നാണി നാട്ടിൽ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. സി.ടി.അലവികുട്ടി സ്വാഗതവും ഹുമയൂണ്‍ കബീര്‍ നന്ദിയും പറഞ്ഞു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment