ലഹരി മുക്ത മോങ്ങം“ ആലുങ്ങപ്പൊറ്റ ഏരിയാ ജാഗ്രതാ സിമതി രൂപീകരിച്ചു

       മോങ്ങം: ലഹരി മുക്ത മോങ്ങം പദ്ധതി വിജയിപ്പിക്കാനും മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കുനും ആലുങ്ങല്‍ പൊറ്റ മദ്രസയില്‍ ചെര്‍ന്ന പരിസരവാസികളുടെ യോഗം തീരുമാനിച്ചു. സൈതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മഹ്‌മൂദ് ശിഹാബ്, ലഹരി മുക്ത മോങ്ങം പദ്ധതിയുടെ കേന്ദ്ര കമ്മിറ്റി കോ-ഓഡിനേറ്റര്‍ കെ.മൊയ്ദീന്‍ ഹാജി, യാസര്‍ അറഫാത്ത്, ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ലത്തീഫ് മാസ്റ്റര്‍ സ്വാഗതവും മന്‍സൂര്‍ നന്ദിയും പറഞ്ഞു. 
     ആലുങ്ങപ്പൊറ്റ ഏരിയാ കമ്മിറ്റി പ്രസിഡന്റായി മഠത്തിൽ കുഞ്ഞഹമ്മദാജി, വൈസ് പ്രസിഡന്റ് മൊയ്തീൻ കുട്ടിഹാജി എന്ന മാനുട്ടി, സെക്രട്ടറി മൻസൂർ , ജോയിന്റ് സെക്രടറിമാരായി ആലി നെല്ലിപ്പറമ്പ്, ഉമർ.കെ.കെ, സുനീർ മഠത്തിൽ, ട്രഷറർ അലിഹാജി, എക്സിക്യൂട്ടീവ് മെമ്പർമാരായി സൈതുട്ടി ഹാജി, ലത്തീഫ് മാസ്റ്റര്‍, കമറുദ്ധീൻ, ഗഫൂർ , ബഷീർ ,സാലിഹ് എന്നിവരെയും തിരഞ്ഞെടുത്തു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മദ്ദ്യ വിരുദ്ധ സമിതി ചക്കുംപുറം ഏര്യ ജാഗ്രത സമിതി യോഗം .. 12 .12 .2011
(തിങ്കള്‍) 6 .30 ന് ആലപ്പടിയന്‍ മുഹമ്മദ്‌ ഹാജി യുടെ വീട്ടില്‍ വെച്ച് ചേരുന്നു ..

Post a Comment