മൂന്ന് വയ്സ്സ്കാരന്‍ വിഴുങ്ങിയ ലോഹ കഷ്‌ണം അഞ്ചാം ദിവസം പുറത്ത് വന്നു

        ജിദ്ദ: കളിക്കുന്നതിനിടയില്‍ വായിലിട്ട ലോഹ കഷ്‌ണം മൂന്ന് വയസ്സുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയത് കുടുംബത്തിന് ആശങ്ക പരത്തിയെങ്കിലും മുള്‍മുനയുടെ അവസാന നിമിഷം പുറത്ത് വന്നു. ജിദ്ദയില്‍ കുടുംബ സമേതം താമസിക്കുന്ന മോങ്ങം ചെരിക്കകാട് എന്‍ .പി.ജാഫറിന്റെ മോന്‍ കെന്‍സ് അഹമ്മദാണ് പണി പറ്റിച്ച കുസൃതിക്കാരന്‍ . കഴിഞ്ഞ ചൊവ്വാഴ്ച്ച കളിച്ച്കൊണ്ടിരിക്കെ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഒന്നര സെന്റീമീറ്റര്‍ സമചതുരാകൃതിയിലുള്ളതും മൂര്‍ച്ചയുള്ള വക്കുകളുള്ളതുമായ ഫ്രിഡിജിന്റെ ലോക്ക് കുട്ടി വായിലിട്ടപ്പോള്‍ തൊണ്ടയിലേക്ക് ഇറങ്ങുകയായിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ ശബ്ദം കേട്ട് മാതാവ് ഓടിയെത്തി വായില്‍ കയ്യിട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ തടഞ്ഞ വസ്തു ഉള്ളിലേക്ക് ഇറങ്ങുകയായിരുന്നു. ഉടനെ തന്നെ ഷറഫിയ്യ അല്‍ റയ്യാന്‍ ആശുപത്രിയില്‍ എത്തിച്ച് എക്സ്‌റെ പരിശോദനയില്‍ ആമാശയത്തില്‍ ലോക്ക് കണ്ടെത്തുകയും 48 മണിക്കൂറിനുള്ളില്‍ വിസര്‍ജനത്തിലൂടെ പുറത്ത് വന്നു കൊള്ളും എന്ന് ഡൊക്ടര്‍ സമാശ്വസിപ്പിക്കുകയും ചെയ്തു. 
      എന്നാല്‍ ഡോക്ടര്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും ലോക്ക് പുറത്ത് വരാത്തതിനാല്‍ മറ്റൊരു ആശുപത്രിയില്‍ പോയി വീണ്ടും എക്സ്‌റെ എടുത്തപ്പോഴും നേരത്തെ ഉള്ള സ്ഥാനത്ത് തന്നെ നില്‍ക്കുന്നതിനാല്‍ ഡോക്ടര്‍ എന്‍‌ഡോസ്കോപ്പി വഴിയോ അതില്‍ വിജയിച്ചില്ലങ്കില്‍ ഓപ്പണ്‍ സര്‍ജറി വഴിയോ പുറത്തെടുക്കേണ്ടി വരും എന്ന് ഉറപ്പിച്ച് പറയുകയും, ജിദ്ദയിലെ മള്‍ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളിലെ അതിനുള്ള സംവിധാനം ഉള്ളൂ എന്നതിനാല്‍ കുട്ടിയെയും മാതാവിനെയും പെട്ടന്ന് നാട്ടിലെത്തിച്ച് ഓപറേഷനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. എന്നാല്‍ യാത്ര പുറപെടാന്‍ നില്‍ക്കുന്നതിന്റെ അവസാന മിനുട്ടില്‍ ടോയിലറ്റില്‍ പോയ കുട്ടി ഈ ലോഹ കഷ്‌ണം വിസര്‍ജിക്കുകയായിരുന്നു.  
        ആശങ്കയുടെ മുള്‍ മുനയില്‍ നിന്ന് ആശ്വാസത്തിന്റെ കുളിര്‍ തെന്നലായി ആ ലോഹ കഷ്‌ണം പൂറത്ത് വന്നത്  നാട്ടിലും ഗള്‍ഫിലുമുള്ള കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയുടെ ഫലമായാണെന്നും സര്‍വ്വ ശക്തനായ റബ്ബിനെ സ്തുതിക്കുന്നുവെന്നും  കുട്ടിയുടെ പിതാവ് എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. താന്‍ ചെയ്ത വികൃതി കൊണ്ട് കുടുംബം മുഴുവന്‍ ടെന്‍ഷനിലാണെങ്കിലും കെന്‍സിന് യാതോരു അശ്വസ്തതയും ഇല്ലായിരുന്നു. “സംഗതി“ പുറത്ത് വന്നതിനാല്‍ കുട്ടിയുടെയും ഉമ്മയുടെയും യാത്ര തല്‍കാലം വേണ്ടെന്നു വെച്ചു. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

സര്‍വ്വ ശക്തനായ റബ്ബിനെ സ്ഥതുതിക്കുന്നു .
അല്‍ ഹംദു ലില്ലാഹ്

Post a Comment