ലഹരി മുക്ത മോങ്ങം: മറ്റത്തൂരും കരിമ്പിങ്ങലും ജാഗ്രതാ സിമതിയായി

       മോങ്ങം: ലഹരി വിരുദ്ധ മോങ്ങം പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ ഏരിയ ലഹരി വിരുദ്ധ യോഗം സംഘടിപ്പിച്ചു. ലത്തീഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.പി.ഉമർ ഹാജി സ്വാഗതം ആശംസിച്ച പരിപാടിയിൽ കെ.മൊയ്തീൻ ഹാജി ഉൽഘാടന കർമ്മം നിർവഹിച്ചു. വിഷയാസ്പദമായി യാസിർ അറഫാത്ത്, ശിഹാബ് എന്നിവർ സംസാരിച്ചു. തുടർന്ന് യോഗത്തിൽ ഇനിയുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്നായി പ്രാദേശിക ജഗ്രതാ സിമതിയെ തിരഞ്ഞെടുത്തു. ജാഗ്രതാ സമിതി പ്രസിഡന്റായി ബി.കുട്ടിഹസ്സൻ ഹാജിയെയും, വൈസ് പ്രസിഡ്ന്റ് സൈത് മുഹമ്മദ്, സെക്രട്ടറി എം സി.മുജീബ്, ജോയിന്റ് സെക്രട്ടറിമാരായി ഇബ്‍റാഹിം മാസ്റ്റർ, ഫൈസൽ .ബി, ട്രഷറർ ഇസ്‍ഹാഖ്.പി എന്നിവരെ തിരഞ്ഞെടുത്തു. 
          താഴെത്തേതിൽ, ഓളിക്കൽ, കണ്ടിയിൽ, വക്യതൊടു തുടങ്ങിയ മുക്കുകൾ ഉൾപ്പെടുന്ന കരിമ്പിങ്ങൽ പ്രദേശിക സമിതി കെ.മൊയ്തീൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ മോങ്ങം ഇർശാദുസ്വിബ്യാൻ മദ്രസയിൽ ചേർന്ന യോഗത്തിൽ കരിമ്പിങ്ങല്‍ ഏരിയാ ജാഗ്രതാ സിമതി രൂപീകരിച്ചു. കെ.ടി മുഹമ്മദ് പ്രസിഡന്റായും വി.കെ അയ്യപ്പൻ വൈസ് പ്രസിഡന്റ്, ടി.പി ലത്തീഫ് സെക്രട്ടറി, ആമിർ അഫീഫ്, യഹ്‌യാ ഖാന്‍ .സി എന്നിവരെ ജോയിന്റ് സെക്രട്ടറിമരായും, ട്രഷറർ ആയി കരിമ്പിങ്ങൽ മൊയ്തീൻ കുട്ടിയേയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി കുഞ്ഞിമുഹമ്മദ് മോങ്ങം , ടി.പി റഷീദ്, ഷമീർ.ബി, സി.കെ ബാപ്പു, വി.കെ അറുമുഖൻ, ഉവൈസ് പിലാക്കാടൻ, കമ്മദാജി, ഫസ്‍ലുൽ ഹഖ്.സി, മോയീൻ ഹാജി എന്നിവരേയും യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ മഹ്‍മൂദ് ശിഹാബ്, പി.കുഞ്ഞിമുഹമ്മദ്, ടി.പി.റഷീദ് തായത്തിയില്‍, യാസിർ അറഫാത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.പി ലത്തിഫ് നന്ദിയും പറഞ്ഞു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment